»   » ആസിഫ് അലിക്ക് ആഘോഷം തന്നെ

ആസിഫ് അലിക്ക് ആഘോഷം തന്നെ

Posted By:
Subscribe to Filmibeat Malayalam

2014 എങ്ങനെയായാലും യുവതാരം ആസിഫ് അലിക്ക് ആഘോഷം തന്നെ. ആസിഫിന്റയും ഭാര്യ സമയുടെയും ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്നുവരുന്നതാണ് ആസിഫിന്റെ ആഘോഷങ്ങളില്‍ ഏറ്റവും വലുത്. ഉമ്മയാകാന്‍ പോകുന്ന സമയ്ക്കായി ആസിഫ് കഴിഞ്ഞ ദിവസം ഒരുക്കിയ ബേബി ഷവര്‍ പാര്‍ട്ടിയും ശ്രദ്ധേയമായിരുന്നു.

കുടുംബ കാര്യം എവിിടെ നില്‍ക്കട്ടെ. ബാപ്പയാകാന്‍ പോകുന്ന സന്തോഷത്തിനിടയിലും പുതിയ ചിത്രങ്ങളുള്ള പ്രതീക്ഷയും ആസിഫ് കൈവിടുന്നില്ല. ഏഴു ചിത്രങ്ങളാണ് ആസിഫിന്റേതായി വെള്ളിത്തിരയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ആസിഫിന്റെ പുതിയ ചിത്രങ്ങളേതല്ലാമാണെന്ന് നോക്കൂ

ആസിഫ് അലിയുടെ ഏഴ് ചിത്രങ്ങള്‍

സണ്ണി വെയ്‌നും ആസിഫ് അലിയും ഒന്നിക്കുന്ന എംകെഎം സംവിധാനം ചെയ്യുന്നത് അജിത്ത് പിള്ളയാണ്. ജനനി അയ്യരും സ്വാതി റെഡ്ഡിയുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രം ഉടന്‍ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ

ആസിഫ് അലിയുടെ ഏഴ് ചിത്രങ്ങള്‍

തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന്‍ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി. ചിത്രത്തില്‍ രമ്യ അവതരിപ്പിക്കുന്ന പൊലീസ് ഓഫീസറുടെ ഡ്രൈവറാണ് ആസിഫ്.

ആസിഫ് അലിയുടെ ഏഴ് ചിത്രങ്ങള്‍

ഹണീബിയ്ക്ക് ശേഷം ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകന്‍ ആസിഫ് അലി തന്നെ. മിയ ജോര്‍ജാണ് ചിത്രത്തിലെ നായിക. ബിജു മേനോനും ആശ ശരത്തും മറ്റ് രണ്ട് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് ചിത്രത്തിലെത്തുന്നു

ആസിഫ് അലിയുടെ ഏഴ് ചിത്രങ്ങള്‍

ഹായ് അയാം ടോണി എന്ന ചിത്രത്തിലാണ് സംവിധായകനായി ജീന്‍ പോളിന്റെ തുടക്കം. ഭാവനയും ആസിഫ് അലിയുമായിരുന്നു ജോഡികള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോഴും നായകന്‍ ആസിഫ് തന്നെ

ആസിഫ് അലിയുടെ ഏഴ് ചിത്രങ്ങള്‍

സുരേഷ് ഗോപിയ്‌ക്കൊപ്പം ജയസൂര്യയും ആലിഫ് അലിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് അപ്പോത്തിക്കിരി. മാധവ് രാമദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആസിഫ് അലിയുടെ ഏഴ് ചിത്രങ്ങള്‍

ടൗണ്‍ ടു ടൗണാണ് ആസിഫിന്റെ മറ്റൊരു ചിത്രം. ഗൗതമി നായരാണ് ചിത്രത്തിലെ നായിക

ആസിഫ് അലിയുടെ ഏഴ് ചിത്രങ്ങള്‍

സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായിരുന്ന ശ്രീബാല ആദ്യമായി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഒരു ചിത്രവും ആസിഫിനുണ്ട്. സുഹാസിനുയും ശ്രീനിവാസനും ചിത്രത്തില്‍ ഒാരോ പ്രധാന വേഷം ചെയ്യുന്നുണ്ട്

English summary
Asif Ali in busy with committed movies
Please Wait while comments are loading...

Malayalam Photos

Go to : More Photos