twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫ് അലി അച്ഛന്റെ പതിനാലാമത്തെ മകന്‍!

    By Aswathi
    |

    ആസിഫ് അലി തന്റെ പിതാവിന്റെ പതിനാലാമത്തെ മകന്‍! ആസിഫ് ജനിക്കുമ്പോള്‍ അച്ഛന് വയസ്സ് അറുപത്. സംഗതി കേട്ട് ഞെട്ടാന്‍ വരട്ടെ. ആസിഫ് അലിയും സണ്ണി വെയ്‌നും ഒന്നിക്കുന്ന മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രത്തില്‍ ആസിഫ് കൈകാര്യം ചെയ്യുന്ന കഥാപാത്രത്തെ കുറിച്ചാണ് പറഞ്ഞത്.

    അലക്‌സി എന്ന കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്റെ പിതാവിന്റെ പതിനാലാമത്തെയും അവസാനത്തെയും മകനാണ് അലക്‌സി. പതിനാലാമതായി പിറന്നതുകൊണ്ട് തന്നെ അലക്‌സി നാട്ടില്‍ പ്രശസ്തനാണ്. റബ്ബര്‍ കര്‍ഷകരാണ് അലക്‌സിയുടെ കുടുംബം. പിതാവിന്റെ മരണ ശേഷം അലക്‌സി കോട്ടയത്തു നിന്ന് കൊച്ചിയിലേക്ക് താമസം മാറുന്നു. ഒറ്റയ്ക്ക് ജീവിക്കാനായിരുന്നു അവനിഷ്ടം. വീട്ടുകാരെ കുറിച്ചുള്ള യാതൊരു ചിന്തയുമില്ലാതെ അലക്‌സി കൊച്ചിയില്‍ സ്വാതന്ത്രം ആഘോഷമാക്കി.

    പക്ഷെ അപ്രതീക്ഷിതമായ ചില സാഹചര്യങ്ങള്‍ അവനെ ലക്ഷദ്വീപിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ലക്ഷദ്വീപിലേക്കുള്ള യാത്രയിലാണ് അക്ബര്‍ അലിയെ കണ്ടു മുട്ടുന്നത്. മത്സ്യബന്ധന തൊഴിലാളിയാണ് അക്ബര്‍ അലി. പിന്നെയങ്ങോട്ട് അക്ബറിന്റെയും അലക്‌സിയുടെയും സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

    അലക്‌സിയായി ആസിഫെത്തുമ്പോള്‍ സണ്ണി വെയിന്‍ അക്ബര്‍ അലിയെ അവതരിപ്പിക്കുന്നു. നെടുമുടി വേണുവാണ് ആസിഫിന്റെ അച്ഛന്റെ വേഷം ചെയ്യുന്നത്. ആമേനിലൂടെ മലയാളത്തിലെത്തിയ സ്വാതി റെഡ്ഡിയും കൂതറയിലൂടെ മലയാളത്തിലെത്തുന്ന ജനനി അയ്യരുമാണ് നായികവേഷങ്ങള്‍ ചെയ്യുന്നത്. നവാഗതനായ അജിത്ത് പിള്ളയാണ് മോസയിലെ കുതിരമീനുകള്‍ക്ക് കഥയും തിരക്കഥയും എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. രു സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ലക്ഷദ്വീപാണ്.

    സംവിധാനം

    ആസിഫ് അലി അച്ഛന്റെ പതിനാലാമത്തെ മകന്‍!

    നവാഗതനായ അജിത്ത് പിള്ളയാണ് മോസയിലെ കുതിര മീനുകള്‍ സംവിധാനം ചെയ്യുന്നത്

    ആസിഫ് അലി

    ആസിഫ് അലി അച്ഛന്റെ പതിനാലാമത്തെ മകന്‍!

    അലക്‌സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആസിഫ് ചിത്രത്തിലെത്തുന്നത്. തന്റെ പിതാവിന്റെ പതിനാലാമത്തെ മകനാണ് അലക്‌സി

    സണ്ണി വെയിന്‍

    ആസിഫ് അലി അച്ഛന്റെ പതിനാലാമത്തെ മകന്‍!

    അക്ബര്‍ അലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സണ്ണിവെയിന്‍ എത്തുന്നു. മത്സ്യബന്ധന തൊഴിലാളിയാണ് അക്ബര്‍

     സണ്ണിയും ആസിഫും

    ആസിഫ് അലി അച്ഛന്റെ പതിനാലാമത്തെ മകന്‍!

    സണ്ണിവെയിനും ആസിഫും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണിത്. അലക്‌സിയും അക്ബറും തമ്മിലുള്ള സൗഹൃദമാണ് ചിത്രം

    ജനനി അയ്യര്‍

    ആസിഫ് അലി അച്ഛന്റെ പതിനാലാമത്തെ മകന്‍!

    കൂതറ എന്ന ചിത്രത്തിലൂടെയാണ് ജനനി അയ്യര്‍ മലയാളത്തിലെത്തുന്നത്. ഇപ്പോള്‍ തന്നെ കൈ നിറയെ ചിത്രങ്ങളുണ്ട് ഈ തെന്നിന്ത്യന്‍ താരത്തിന് ചിത്രത്തില്‍ സണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ നായികയായാണ് ജനനി എത്തുന്നത്

    സ്വാതി റെഡ്ഡി

    ആസിഫ് അലി അച്ഛന്റെ പതിനാലാമത്തെ മകന്‍!

    ചിത്രത്തിലെ രണ്ടാമത്തെ നായികയും തെന്നിന്ത്യന്‍ താരം തന്നെ. ആന്‍ഡ്രിയ ജെര്‍മിയ ആയിരുന്നു ചിത്രത്തില്‍ സ്വാതിയ്ക്ക് പകരം ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ആന്‍ഡ്രിയ പിന്മാറിയതിനെ തുടര്‍ന്ന് അവസരം സ്വാതിയെ തേടിയെത്തുകയായിരുന്നു.

    English summary
    Asif Ali is the fourteenth son of his father. He was born when his father was 60 years of age! Now do not get alarmed. This is the role played by Asif in his forthcoming movie Mosayile Kuthira Meenukal. Asif plays the role of Alexi, who is the last son of his father.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X