»   » ബൈക്ക് ചേസ് സീനിനിടെ ആസിഫ് തെന്നിവീണു

ബൈക്ക് ചേസ് സീനിനിടെ ആസിഫ് തെന്നിവീണു

Posted By:
Subscribe to Filmibeat Malayalam
asifali
ഷൂട്ടിങിനിടെ നടന്‍ ആസിഫ് അലിയ്ക്ക് പരുക്കേറ്റു. നടനും സംവിധായകനുമായ ലാലിന്റെ മകനും നവാഗത സംവിധായകനുമായ ജീന്‍ പോള്‍ ലാലിന്റെ ഹണി ബിയെന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ആസിഫിന് പരുക്കേറ്റത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ ബൈക്കില്‍ നിന്നു തെന്നിവീണ് ആസിഫിന്റെ കൈമുട്ടിന് പരുക്കേല്‍ക്കുകയാണുണ്ടായത്.

ബൈക്കില്‍ ചിലയാളുകള്‍ പിന്തുടര്‍ന്നെത്തുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണേ്രത ആസിഫ് തെന്നിവീണത്. പരിക്ക് സാരമുള്ളതല്ലെന്നും അപകടം സംഭവിച്ച് ഉടന്‍തന്നെ ആസിഫിന് വേണ്ട ചികിത്സ നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസം കൂടിമാത്രമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഉള്ളത്. ആസിഫിന്റെ പരിക്ക് കണക്കിലെടുത്ത് ഷൂട്ടിങ് ഒരാഴ്ചത്തേയ്ക്ക് നീട്ടിവച്ചിരിക്കുകയാണ്.

ചിത്രത്തില്‍ ആസിഫിനെക്കൂടാതെ ഭാവന, അര്‍ച്ചന കവി, ബാബൂരാജ്, രാജീവ് പിള്ള, പെന, വിജയ് ബാബു തുടങ്ങിയവരെല്ലാം അഭിനയിക്കുന്നുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു ബാന്‍ഡ് സംഘത്തിലെ അഞ്ച് അംഗങ്ങളെക്കുറിച്ചുള്ള കഥയാണ് ഹണി ബീ പറയുന്നത്. നര്‍മ്മത്തിനും സംഗീതത്തിനുമെല്ലാം പ്രാധാന്യം നല്‍കുന്നതാണ് ചിത്രം. ജീന്‍ പോള്‍ തന്നെയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്.

English summary
Actor Asif Ali fractured his elbow during the shoot of Jean Paul Lal's Honey Bee.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam