»   » ആസിഫ് അലി തന്റെ ഭാഗ്യ ചിഹ്നമാണെന്ന് ചാക്കോച്ചന്‍ പറയാന്‍ കാരണം?

ആസിഫ് അലി തന്റെ ഭാഗ്യ ചിഹ്നമാണെന്ന് ചാക്കോച്ചന്‍ പറയാന്‍ കാരണം?

Posted By:
Subscribe to Filmibeat Malayalam

കൊഹിനൂര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ സംസാരിക്കവെയാണ് കുഞ്ചാക്കോ ബോബന്‍ അത് പറഞ്ഞത്, ആസിഫ് അലി തന്റെ ഭാഗ്യ ചിഹ്നമാണെന്ന്. ഒരു കാര്യവുമില്ലാതെ ചാക്കോച്ചന്‍ അങ്ങനെ പറയില്ലെന്ന് ആലോചിച്ച് പോയപ്പോഴാണ് ചിലത് ആ വഴിയില്‍ തടഞ്ഞത്.

മലയാളത്തിന്റെ ചോക്ലേറ്റ് പയ്യനായി നില്‍ക്കുമ്പോഴാണ് കുഞ്ചാക്കോ ബോബന്‍ ബിസിനസില്‍ ശ്രദ്ധകൊടുക്കാന്‍ അവധിയെടുത്ത് സിനിമ വിട്ടു നിന്നത്. എന്നാല്‍ വീണ്ടുമൊരു മടങ്ങിവരവിന് ശ്രമിച്ചപ്പോള്‍, അഭിനയിച്ച ചിത്രങ്ങളൊക്കെ പരാജയമായി.


ട്രാഫിക് എന്ന രാജേഷ് പിള്ള ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ പതിയെ കരകയറി. ആസിഫിനൊപ്പം വീണ്ടു ഓര്‍ഡിനറി എന്ന ചിത്രത്തില്‍ ഒന്നിച്ചപ്പോള്‍ അതും നടന് വലി വിജയമായി. ഇപ്പോള്‍ രാജമ്മ അറ്റ് യാഹു എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുകയാണ് ചാക്കോച്ചനും ആസിഫും.


തിരിച്ചുവരവില്‍ ചാക്കോച്ചന്റെ വിജയങ്ങളും പരാജയങ്ങളും നോക്കാം...


ആസിഫ് അലി തന്റെ ഭാഗ്യ ചിഹ്നമാണെന്ന് ചാക്കോച്ചന്‍ പറയാന്‍ കാരണം?

തിരിച്ചുവരവില്‍ കുഞ്ചാക്കോ ബോബന്‍ ആദ്യം അഭിനയിച്ചത് ലോലിപോപ്പ് എന്ന ചിത്രത്തിലാണ്. ചിത്രം മികച്ച വിജയം നേടി. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് പൃഥ്വിരാജ് സിനിമ എന്ന രീതിയിലാണ്. മമ്മി ആന്റ് മി എന്ന ചിത്രവും മികച്ച വിജയം നേടിയെങ്കിലും ഒരു സ്ത്രീപക്ഷ ചിത്രം എന്ന നിലയില്‍ ചാക്കോച്ചന്റെ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ കഥയും മറ്റൊന്നായിരുന്നില്ല. ആന്‍ അഗസ്റ്റിന്‍ എന്ന നടിയുടെ അരങ്ങേറ്റത്തെ കുറിച്ചായിരുന്നു സംസാരം. എന്നിരിക്കിലും ചെറിയ തോതില്‍ ചാക്കോച്ചനെ പിടിച്ചു നിര്‍ത്തിയത് ഈ ചിത്രമാണ്


ആസിഫ് അലി തന്റെ ഭാഗ്യ ചിഹ്നമാണെന്ന് ചാക്കോച്ചന്‍ പറയാന്‍ കാരണം?

തിരിച്ചുവരവില്‍ ചാക്കോച്ചന് ഏറ്റവും മികച്ച ബ്രേക്ക് നല്‍കിയത് രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കാണ്. ഒരുപാട് കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നെങ്കിലും ഡോ. ഏബല്‍ ശ്രദ്ധനേടി


ആസിഫ് അലി തന്റെ ഭാഗ്യ ചിഹ്നമാണെന്ന് ചാക്കോച്ചന്‍ പറയാന്‍ കാരണം?

തിരിച്ചുവരവില്‍ ചാക്കോച്ചന് ഏറ്റവും വലിയ തിരിച്ചടിയായത് ഗുല്‍മാല്‍, സകുടുംബം ശ്യാമള, ഒരിടത്തൊരു പോസ്റ്റ്മാന്‍, റെയ്‌സ്, ത്രി കിങ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലവ്, സാന്‍വിച്ച്, പോപ്പിന്‍സ് അങ്ങനെ കുറിച്ച് ചിത്രങ്ങളാണ്


ആസിഫ് അലി തന്റെ ഭാഗ്യ ചിഹ്നമാണെന്ന് ചാക്കോച്ചന്‍ പറയാന്‍ കാരണം?

ട്രാഫിക്കിന് ശേഷം കുഞ്ചാക്കോ ബോബനെ രക്ഷിച്ച ചിത്രമാണ് ഓര്‍ഡിനറി. അതിലൂടെ പുതിയൊരു കൂട്ടുകെട്ടും മലയാളത്തില്‍ സംഭവിച്ചു. ചാക്കോച്ചന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ഓര്‍ഡിനറിയിലെ ഇരവികുട്ടന്‍ പിള്ള മാറി.


ആസിഫ് അലി തന്റെ ഭാഗ്യ ചിഹ്നമാണെന്ന് ചാക്കോച്ചന്‍ പറയാന്‍ കാരണം?

വിശുദ്ധന്‍, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളിലെ ചാക്കോച്ചന്റെ കഥാപാത്രങ്ങലെ കുറിച്ച് എടുത്ത പറയേണ്ടതായിട്ടുണ്ട്. വിശുദ്ധനിലെ അഭിനയത്തിന് അര്‍ഹിക്കുന്ന പ്രധാന്യം നടന് നല്‍കിയില്ല. നായകനായി സ്ഥാനമുറപ്പിക്കെ ഹൗ ഓള്‍ഡ് ആര്‍ യു പോലൊരു സ്ത്രീപക്ഷ ചിത്രം ചെയ്യാമെന്നേറ്റ നടന്റെ ധൈര്യത്തിന് ഒരു ഷേക്ക് ഹാന്റ്. അതുപോലെ സ്പാനിഷ് മസാലയിലെ വില്ലന്‍ വേഷവും പ്രശംസ അര്‍ഹിക്കുന്നു. ചിറകൊടിഞ്ഞ കിനാവുകളിലെ വേഷ പകര്‍ച്ചയും ഏടുത്തു പറയേണ്ടതാണ്


English summary
Actors Asif Ali and Kunchacko Boban are intimate friends. Recently Asif Ali started a production company Adams World of Imagination, named after his son Adam. Kuchacko was one of the main guests invited for the function organized by Asif. Kunchacko Boban offered his full support to Asif and in his speech said that he is his lucky mascot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam