For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആസിഫ് അലി ഗംഭീരം, രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും ട്രെയിലര്‍ പുറത്ത്‌

  |

  ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറ്റവും ശിക്ഷയും'. സിനിമയുടെ ട്രെയിലര്‍ പുറത്ത്. 123 MUSIX-ലൂടെയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ സിനിമയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും, ആസിഫ് അലി , ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലും ട്രെയിലർ പങ്കുവെച്ചിട്ടുണ്ട്.

   Asif Ali,


  രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്ന ഈ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ആരാധകരുടെ ഇടയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

  കൂടെവിടെ പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത, സീരിയലിന്റെ സമയത്തിന് മാറ്റം, ആഘോഷമാക്കി ആരാധകർ

  സിബി തോമസിന്റെ നേതൃത്തിലുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ ഒരു ജ്വല്ലറി മോഷണത്തെ തുടര്‍ന്ന് കേസന്വേഷണത്തിനായി വടക്കേന്ത്യയിലേക്ക് നടത്തിയ യാത്രയാണ് സിനിമയായിരിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരുംപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ബി.അജിത്കുമാര്‍ എഡിറ്റിങ്. സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റ്, കലാസംവിധാനം: സാബു ആദിത്യന്‍. സൗണ്ട്: രാധാകൃഷ്ണന്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം. സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

  ജൂനിയർ ചീരുവിന് പേരായി, മകന്റെ പേര് വെളിപ്പെടുത്തി മേഘ്ന സർജ, ആശംസയുമായി ആരാധകർ

  2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണുമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം.ആന്തോളജി വിഭാഗത്തിൽപ്പെടുത്ത ചിത്രത്തിൽ വേണു സംവിധാനം ചെയ്ത രാച്ചിയമ്മയിലായിരുന്നു നടൻ അഭിനയിച്ചത്. പാർവതി തിരുവോത്തായിരുന്നു രാച്ചിയമ്മയായി എത്തിയത്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിലെ ആസിഫ് അലിയുടെ പ്രകടനത്തിന് ലഭിച്ചത്. മൂന്ന് കഥകളാണ് ആണും പെണ്ണും ചർച്ച ചെയ്തത്. അതിൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമായിരുന്നു ഇത്. കുഞ്ഞെൽദോ, കൊത്ത്, കാപ്പ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ആസിഫ് അലിയുടെ ചിത്രങ്ങൾ. 2019 ൽ പുറത്തിറങ്ങിയ ആസിഫ് അലിയുടെ എല്ലാ ചിത്രങ്ങളും വൻ വിജയമായിരുന്നു. നടന്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. നടനായും വില്ലനായും താരം ആ വർഷം തിളങ്ങി നിന്നിരുന്നു.

  Mohan Kumar Fansൽ നിന്നും എന്തുകൊണ്ട് ആസിഫ് അലിയെ മാറ്റി | Jisjoy Interview | Oneindia Malayalam

  2013 ൽ പുറത്ത് ഇറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ രാജീവ് രവി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് തൊട്ട് അടുത്ത വർഷം 2014 ൽ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. അഹാന കൃഷണ, ഫർഹാൻ ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കമ്മട്ടിപ്പാടമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തുറമുഖമാണ് രാജീവ് രവിയുടെ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. നിവിൻ പോളിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിവിനോടൊപ്പം ഇന്ദ്രജിത്ത്, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ ആശോക്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ദർശന രാജേന്ദ്രൻ, സെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  വീഡിയോ കാണാം

  Read more about: asif ali rajeev ravi
  English summary
  Asif Ali Movie Kuttavum Shikshayum Trailer Out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X