»   »  ആസിഫ് മോഷണം നിര്‍ത്തി വേറെ പണി നോക്കുന്നു

ആസിഫ് മോഷണം നിര്‍ത്തി വേറെ പണി നോക്കുന്നു

Posted By:
Subscribe to Filmibeat Malayalam

കുട്ടിക്കാലം മുതല്‍ ചാക്കോയും സംഘവും ബോസ് പ്രകാശിന് വേണ്ടി സൈക്കള്‍ മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച സൈക്കിളെല്ലാം കൂടെ മസാവസാനം തമിഴ്‌നാട്ടിലേക്ക് കയറ്റിയയച്ചാല്‍ ചാക്കോയുടെയും രമേഷിന്റെയും റഹീമിന്റെയും പോക്കറ്റില്‍ നല്ലൊരു കാശ് വരും. കാലത്തിനൊപ്പം വളര്‍ന്ന മൂവര്‍സംഘത്തിന് സൈക്കള്‍ മേഷ്ടിച്ചുകിട്ടുന്ന കാശ് മതിയാവില്ല ജീവിക്കാന്‍ എന്ന് ബോധ്യമാകുന്നു. അതോടെ പുതിയ ജോലി അന്വേഷിച്ചിറങ്ങുകയാണ് ത്രിമൂര്‍ത്തികള്‍.

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമായ ബൈസിക്ക്ള്‍ തീവ്‌സിന്റെ കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ചാക്കോ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. രമേശായി സൈജു കുറുപ്പും റഹീമായി ബിനീഷ് കൊടിയേരിയും ബോസ് പ്രകാശായി സലീം കുമാറും വേഷമിടുന്നു. എബിസിഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അപര്‍ണ ഗോപിനാഥാണ് ആസിഫിന്റെ നായിക.

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിസ് ജോയി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ അജിത്ത് പിള്ളയുടേതാണ്. ഹാസ്യത്തിനും പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ അതിന് ചുക്കാന്‍ പിടിക്കാന്‍ അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, സിദ്ദിഖ്, കെപിസി ലളിത തുടങ്ങിയവരും അഭിനയിക്കുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ദീപക് ദേവാണ്. ചിത്രീകരണം പൂര്‍ത്തിയായ ബസിക്ക്ള്‍ തീവ്‌സ് ഡിസംബറില്‍ തിയേറ്ററിലെത്തും.

സൈക്കിള്‍ മോഷ്ടിച്ച ആസിഫും സംഘവും

കുട്ടിക്കാലം മുതല്‍ സൈക്ക്ള്‍ മോഷ്ടിച്ച് വിറ്റ് നടന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് ബൈസിക്ക്ള്‍ തീവ്‌സ്

സൈക്കിള്‍ മോഷ്ടിച്ച ആസിഫും സംഘവും

പരസ്യ സംവിധായകനായ ജിസ് ജോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു

സൈക്കിള്‍ മോഷ്ടിച്ച ആസിഫും സംഘവും

അജിത്ത് പിള്ളയുടേതാണ് കഥ

സൈക്കിള്‍ മോഷ്ടിച്ച ആസിഫും സംഘവും

ധാര്‍മ്മിക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്

സൈക്കിള്‍ മോഷ്ടിച്ച ആസിഫും സംഘവും

ചാക്കോ എന്ന കള്ളന്റെ വേഷത്തില്‍ ആസിഫ് ആണ് നായകന്‍

സൈക്കിള്‍ മോഷ്ടിച്ച ആസിഫും സംഘവും

എബിസിഡി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്ന അപര്‍ണ ഗോപിനാഥ് ആസിഫിന്റെ നായികയാകുന്നു

സൈക്കിള്‍ മോഷ്ടിച്ച ആസിഫും സംഘവും

ആസിഫിന്റെ കൂട്ടുകാരായി സൈജു കുറുപ്പും ബിനീഷ് കൊടിയേരിയും എത്തുന്നു. ചെറുപ്പം മുതല്‍ ഒന്നിച്ചാണ് ഇവര്‍ മോഷണത്തിനിറങ്ങുന്നത്.

സൈക്കിള്‍ മോഷ്ടിച്ച ആസിഫും സംഘവും

സലീം കുമാര്‍,അജു വര്‍ഗീല്, ജാഫര്‍ ഇടുക്കി, സിദ്ദിഖ്, കെപിസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സൈക്കിള്‍ മോഷ്ടിച്ച ആസിഫും സംഘവും

കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ദീപക് ദേവാണ്.

സൈക്കിള്‍ മോഷ്ടിച്ച ആസിഫും സംഘവും

ചിത്രീകരണം പൂര്‍ത്തിയായി ബസിക്ക്ള്‍ തീവ്‌സ് ഡിസംബറില്‍ തിയേറ്ററിലെത്തും

English summary
Bicycle Thieves Malayalam movie will feature Asif Ali and Aparna Gopinath in lead. Jis Joy who has shown his mettle behind the screen as an ad film director is gearing up for his directorial debut titled ‘Bicycle Thieves’.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam