»   » ഹണിമൂണ്‍; ആസിഫും സമയും റോഡ് ട്രിപ്പിന്

ഹണിമൂണ്‍; ആസിഫും സമയും റോഡ് ട്രിപ്പിന്

Posted By:
Subscribe to Filmibeat Malayalam

ആസിഫ് അലിയുടെ വിവാഹനിശ്ചയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു, നിശ്ചയം കഴിഞ്ഞതിന് പിന്നാലെ തന്നെ പല മാഗസിനുകളിലും ആസിഫ്-സമ ഫോട്ടോകളും അഭിമുഖങ്ങളുമെല്ലാം വന്നുകൊണ്ടേയിരുന്നു. സമയ്‌ക്കൊപ്പം ഓടിനടന്ന് ഫോട്ടോഷൂട്ടുകളില്‍ പങ്കെടുക്കുകയാണ് ആസിഫ് എന്ന് കളിയാക്കലുകള്‍ വരെയുണ്ടായി. ഇപ്പോഴിതാ വിവാഹം കഴിഞ്ഞിട്ടും ആസിഫും-സമയും തന്നെയാണ് വാര്‍ത്തകളിലെ താരങ്ങള്‍.


വിവാഹംകഴിഞ്ഞാല്‍ ഹണിമൂണ്‍ എന്നത് പതിവുകാര്യമാണ്. സിനിമാതാരങ്ങളാകുമ്പോള്‍ വിദേശങ്ങളില്‍ എവിടെയെങ്കിലും ആഴ്ചകള്‍ നീളുന്നൊരു ഹണിമൂണ്‍ പ്ലാന്‍ ചെയ്യല്‍ ഉറപ്പാണ്. എന്നാല്‍ ആസിഫ് ഇക്കാര്യത്തിലും വ്യത്യസ്തനാവുകയാണ്. ഹണിമൂണിന് ഒരു റോഡ് ട്രിപ്പാണ് ആസിഫ് പ്ലാന്‍ ചെയ്തിരിക്കുന്നത്. വടക്കേ ഇന്ത്യയില്‍ സ്വന്തം വാഹനത്തില്‍ റോഡ് ട്രിപ്പിന് പോകാനാണ് ആസിഫിന്റെ പദ്ധതി.

Asif Ali and Sama


ഡി കമ്പനി, ഹണിബീ, കൂതറ എന്നീ ചിത്രങ്ങളാണ് ആസിഫ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഷൂട്ടിങ് തിരക്കായതിനാല്‍ത്തന്നെ ആസിഫ്-സമ ഹണിമൂണ്‍ ഉടനുണ്ടാകില്ലെന്നാണ് കേള്‍ക്കുന്നത്. ആസിഫ് ഹണിമൂണ്‍യാത്ര തുടങ്ങാനുള്ള തീയതിയൊന്നും തീരുമാനിച്ചിട്ടില്ല. ഹണിമൂണിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ആസിഫ് പറയുന്നതിങ്ങനെ വടക്കേ ഇന്ത്യയില്‍ ഒരു റോഡ് ട്രിപ്പാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വിമാനത്തിലും കപ്പലിലുമൊന്നും യാത്രചെയ്ത് ഹണിമൂണ്‍ ആഘോഷിക്കാന്‍ എനിയ്ക്ക് താല്‍പര്യമില്ല, സ്വന്തം വാഹനത്തില്‍ യാത്രചെയ്യുക അതാണ് ഉദ്ദേശിയ്ക്കുന്നത്.


സമ തനിയ്‌ക്കേറെ ചേര്‍ന്ന പങ്കാളിയാണെന്നും, ശരിയ്ക്കും പറഞ്ഞാല്‍ സമ തന്റെ ഡ്രീം ഗേള്‍ തന്നെയാണെന്നും ആസിഫ് പറയുന്നു. കോഴിക്കോട് പ്രൊവിഡന്‍സ് കോളെജില്‍ ബിബിഎ വിദ്യാര്‍ഥിനിയായ സമയെ ഒരു സ്വകാര്യ ചടങ്ങില്‍ വച്ചാണ് ആസിഫ് അലി കണ്ടത്. പിന്നീട് വീട്ടുകര്‍ തമ്മില്‍ ആലോചിച്ച് വിവാഹം ഉറപ്പിയ്ക്കുകയായിരുന്നു.

English summary
Asif Ali and Sama has planned to go on a road trip for honeymoon to North India in their own vehicle.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam