»   » വിവാഹം കഴിക്കാന്‍ ആസിഫ് അലിക്ക് ഉണ്ടായിരുന്ന ഒരേ ഒരു ഡിമാന്റ്

വിവാഹം കഴിക്കാന്‍ ആസിഫ് അലിക്ക് ഉണ്ടായിരുന്ന ഒരേ ഒരു ഡിമാന്റ്

By: Rohini
Subscribe to Filmibeat Malayalam

വിവാഹം കഴിക്കുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന ഏക ഡിമാന്റ് വെളിപ്പെടുത്തി നടന്‍ ആസിഫ് അലി. കണ്ണൂര്‍ക്കാരിയോ കണ്ണൂരുമായി ബന്ധമുള്ളവളോ ആയിരിക്കണം തന്റെ വധു എന്ന ഡിമാന്റ് മാത്രമേ ആസിഫ് അലിക്ക് ഉണ്ടായിരുന്നുള്ളൂവത്രെ.

ഭാര്യ പര്‍ദ്ദ ഇട്ടില്ല എന്ന് ഇനിയാരും പറയരുത്; ആസിഫ് അലി നൈസായി പ്രതികാരം ചെയ്തു 

ഭക്ഷണപ്രിയനായ തനിക്ക് നല്ല ഭക്ഷണം കഴിക്കണം എന്ന ഉദ്ദേശം മാത്രമായിരുന്നു ആ ഡിമാന്റിന് പിന്നിലെന്നും ആസിഫ് പറഞ്ഞു. അതു പോലെ തന്നെ നടന്നു. ആസിഫിന്റെ ഭാര്യ സമയുടെ സ്വദേശം കണ്ണൂരാണ്. ഭാര്യയുടെയും ഭാര്യ വീട്ടുകാരുടെയും പാചക വൈദഗ്ധ്യത്തെയും കുറിച്ച് നടന്‍ പറയുന്നു

ഭാര്യ നല്ല പാചകക്കാരിയാണെന്ന് ആസിഫ്

സമ അസലായി പാചകം ചെയ്യും. അവളെ അതൊക്കെ പഠിപ്പിച്ചത് അവളുടെ ഉമ്മ തന്നെയാണ്- ആസിഫ് പറയുന്നു

ഭാര്യയെക്കാള്‍ നല്ല പാചകക്കാരിയാണ് അമ്മായിയമ്മ

എന്റെ അമ്മായി അമ്മയും മലബാറിലെ അറിയപ്പെടുന്ന ഒരു പാചകവിദഗ്ധയാണ്. ഒരുപാട് മത്സരങ്ങളില്‍ അവര്‍ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്.

അമ്മായിയമ്മയുടെ പാചകത്തില്‍ ആസിഫിന് ഏറ്റവും ഇഷ്ടം

ഡെസേര്‍ട്ടാണ് അമ്മായിയമ്മയുടെ ഇഷ്ട ഇനം. അതില്‍തന്നെ അക്വേറിയം എന്നൊരു സ്‌പെഷ്യല്‍ ഡിഷുണ്ട്. കരിക്കിന്‍വെള്ളത്തില്‍ കാരറ്റ് സ്ലൈസും ചെറിയുമൊക്കെ സ്റ്റഫ് ചെയ്തുവച്ച് ഫ്രീസ് ചെയ്‌തെടുക്കുന്ന ഒരു ഡെസേര്‍ട്ടാണത്. കണ്ടാല്‍ അക്വേറിയം പോലെ തോന്നും. എന്റെ ഫ്രണ്ട്‌സിന് ഏറ്റവും ഇഷ്ടപ്പെട്ട ഡെസേര്‍ട്ടാണ് അക്വേറിയം.

ഭാര്യ ഉണ്ടാക്കുന്നതില്‍ ആസിഫിന് ഏറ്റവും ഇഷ്ടം

ഇറച്ചിപ്പത്തലാണ് എന്റെ ഭാര്യയുണ്ടാക്കുന്ന ഏറ്റവും രുചികരമായ ഭക്ഷണവിഭവം. ഒരു തനി മലബാര്‍ ഡിഷാണത്. ചിക്കനും ബീഫും മട്ടനും ഉപയോഗിച്ച് ഇറച്ചിപ്പത്തലുണ്ടാക്കാം.

അപ്പോള്‍ ആസിഫ് അലി ഒരു പാചകക്കാരനാണോ?

ഭക്ഷണത്തെ കുറിച്ച് ഇത്രയൊക്കെ വിശദമായി പറഞ്ഞതുകൊണ്ട് ഞാനൊരു മികച്ച പാചകക്കാരനാണെന്നൊന്നും ആരും തെറ്റിദ്ധരിക്കരുത്. ആ നിലയിലുള്ള എന്റെ വൈദഗ്ധ്യം ഒരു ചായ ഉണ്ടാക്കുന്നതില്‍ അവസാനിക്കുന്നതാണ്- ആസിഫ് പറഞ്ഞു

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Asif Ali reveals his demand before marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam