»   » കവി ഉദ്ദേശിച്ചതിന് ശേഷം ആസിഫ് അലി മാറി ചിന്തിക്കുന്നു, അടുത്ത ചിത്രം അരുണ്‍ കുമാര്‍ അരവിന്ദിനൊപ്പം!

കവി ഉദ്ദേശിച്ചതിന് ശേഷം ആസിഫ് അലി മാറി ചിന്തിക്കുന്നു, അടുത്ത ചിത്രം അരുണ്‍ കുമാര്‍ അരവിന്ദിനൊപ്പം!

Posted By:
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് ആസിഫ് അലി. പക്ഷേ ഹണീ ബീയ്ക്ക് ശേഷം ബിജു മേനോനൊപ്പം അഭിനയിച്ച അനുരാഗ കരിക്കിന്‍ വെള്ളം മാറ്റി നിര്‍ത്തിയാല്‍ നടന് അടുത്ത കാലത്ത് ഓര്‍മ്മിക്കാവുന്ന വിജയങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ലിജോ തോമസ് ചിത്രം സംവിധാനം ചെയ്ത കവി ഉദ്ദേശിച്ചത് എന്ന ചിത്രമാണ് ഒടുവിലായി തിയേറ്ററുകളില്‍ എത്തിയത്.

ഇപ്പോള്‍ മൂന്ന് നാല് പ്രോജക്ട് അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൂടാതെ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ആസിഫ് അലിയാണ് നായകന്‍. ഫഹദിനെ നായകനാക്കി ഒരുക്കിയ വണ്‍ ബൈ ടു എന്ന ചിത്രത്തിന് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി നായകനായി എത്തുന്നത്.


മുരളി ഗോപി പ്രധാന വേഷത്തില്‍

മുരളി ഗോപി ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അത് കൂടാതെ സംവിധായകന്‍ അരവിന്ദും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തില്‍ എത്തുമെന്നാണ് അറിയുന്നത്.പി പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി

പി പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്.


ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഒരു റിവഞ്ച് ഡ്രാമയാണ് ചിത്രം.ആസിഫ് അലി തിരക്കിലാണ്

അവരുടെ രാവുകള്‍, ത്രിശിവ പേരുര്‍ ക്ലിപ്തം, ടേക്ക് ഓഫ്, ഹണീ ബി രണ്ടാം ഭാഗം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ആസിഫ് അലി ചിത്രങ്ങള്‍.
English summary
Asif Ali Roped In For Arun Kumar Aravind's Next!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam