»   » സൗഹൃദവും പ്രണയവും യാത്രയും നിറച്ച് ബിടെക്കിലെ ആദ്യ ഗാനം: വീഡിയോ കാണാം

സൗഹൃദവും പ്രണയവും യാത്രയും നിറച്ച് ബിടെക്കിലെ ആദ്യ ഗാനം: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച നടനാണ് ആസിഫ് അലി. സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ആസിഫ് അലിക്കു പുറമേ നിഷാന്ത്, റിമാ കല്ലിങ്കല്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. പ്രമേയവും പാട്ടുകള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ഋതു. സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രമാണ് ആസിഫ് അലിയുടെ കരിയറില്‍ വഴിത്തിരിവായത്. ചിത്രത്തിലെ ടോമി എന്ന വേഷം ഏറെ പ്രക്ഷക പ്രശംസകള്‍ നേടിക്കൊടുത്തൊരു കഥാപാത്രമായിരുന്നു.

panchavarna thatha: ഈ തത്ത പറപറക്കും!! ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവർണ്ണതത്ത; ട്രെയിലർ കാണാം


നിത്യ മേനോനായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. തുടര്‍ന്നും വ്യത്യസ്ഥ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ ആസിഫ് അലിക്ക് സാധിച്ചിരുന്നു. കരിയറിന്റെ തുടക്കത്തില്‍ സഹനടനായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ നായകവേഷമാണ് താരം കൂടുതലും ചെയ്യുന്നത്. ആസിഫ് അലിയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സണ്‍ഡെ ഹോളിഡേ എന്ന ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു.


asif ali

ജിസ് ജോയ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. ശ്രീനിവാസനും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. ആസിഫലിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ബിടെക്. നവാഗതനായ മൃദുല്‍ നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രം ബാംഗ്ലൂരില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.


btech

അപര്‍ണ ബാലമുരളി തന്നെയാണ് ഇത്തവണയും ആസിഫലിയുടെ നായികയാവുന്നത്. അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, നിരജ്ഞന അനൂപ് തുടങ്ങിയവരണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.


asif ali

ബിടെക്കിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. സൗഹൃദവും പ്രണയവും യാത്രയും കാണിച്ചുകൊണ്ടുളള ഒരു മനോഹര ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 'ഒരേ നില ഒരേ വെയില്‍' എന്നു തുടങ്ങുന്ന ഗാനം നിഖില്‍ മാത്യൂവാണ് പാടിയിരിക്കുന്നത്.സായി പല്ലവിയല്ല: ശിവയുടെ അടുത്ത ചിത്രത്തില്‍ നായികയാവുന്നത് ഈ നടിയാണ്! കാണാം


വിവാഹ വേദിയില്‍ കിടിലന്‍ ഡാന്‍സുമായി നീരജിന്റെ എന്‍ട്രി, വീഡിയോ വൈറലാവുന്നു, കാണൂ!

English summary
asif ali's b-tech movie first video song

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X