»   » ആസിഫ് അലിയും മുരളി ഗോപിയുമാണ് ഇനി തരംഗമാവാന്‍ പോവുന്നത്! കാറ്റിനെ കുറിച്ചുള്ള വിശേഷം ഇങ്ങനെ!!

ആസിഫ് അലിയും മുരളി ഗോപിയുമാണ് ഇനി തരംഗമാവാന്‍ പോവുന്നത്! കാറ്റിനെ കുറിച്ചുള്ള വിശേഷം ഇങ്ങനെ!!

Posted By: Teresa John
Subscribe to Filmibeat Malayalam

ആസിഫ് അലിയ്ക്ക് ഇത് ശുക്രദശ തെളിഞ്ഞിരിക്കുകയാണെന്ന് പറയാം. നിരവധി സിനിമകളുടെ പരാജയങ്ങള്‍ക്ക് ശേഷം വിജയ ചിത്രങ്ങളുമായി 2017 താരത്തിന്റെ സിനിമ ജീവിതത്തിന് വിസ്മയം തീര്‍ത്തിരിക്കുകയാണ്. സണ്‍ഡേ ഹോളിഡേ, തൃശ്ശിവ പേരൂര്‍ ക്ലിപ്തം എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി വ്യത്യസ്ത കഥാപാത്രവുമായി എത്തുന്ന സിനിമയാണ് കാറ്റ്.

ഉപ്പുംമുളകും പരമ്പരയില്‍ ബാലുവിന്റെ യഥാര്‍ത്ഥ സഹോദരനും ഉണ്ടായിരുന്നു! ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ?

അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ കൂടുതല്‍ വിശേങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ആസിഫിനൊപ്പം മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ പ്രേക്ഷകരെ നിരാശയിലാക്കുകയില്ലെന്ന് പൂര്‍ണമായ ഉറപ്പോട് കൂടിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഒപ്പം സിനിമയുടെ പോസ്റ്ററും പാട്ടിന്റെ ടീസറും പുറത്തിറക്കിയിരുന്നു.

കാറ്റ്

ആസിഫ് അലി നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് കാറ്റ്. ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സിനിമയുടെ റിലീസ്

ഓണത്തിന് പ്രമുഖ താരങ്ങളുടെ സിനിമകളെല്ലാം റിലീസ് ചെയ്തിരുന്നെങ്കിലും പിന്നാലെ സെപ്റ്റംബര്‍ അവസാന ആഴ്ചയോടെ യുവതാരങ്ങളുടെ സിനിമകളും തിയറ്ററുകളിലേക്ക് എത്തുകയാണ്. അക്കൂട്ടത്തില്‍ സെപ്റ്റംബര്‍ 28 നായിരിക്കും കാറ്റ് റിലീസ് ചെയ്യുന്നത്.

മുരളി ഗോപിയും

കാറ്റില്‍ ആസിഫ് അലിയ്‌ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്. ഇരുവരുടെയും ചിത്രത്തിലെ വ്യത്യസ്ത ലുക്ക് ആദ്യം പുറത്ത് വിട്ടിരുന്നു. ചെല്ലപ്പന്‍ എന്നാണ് ചിത്രത്തില്‍ മുരളി ഗോപിയുടെ പേര്.

ആസിഫ് അലിയുടെ സിനിമ

ആസിഫ് അലിയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ താരം അഭിനയിക്കുന്നത്. നുഹുകന്ന് എന്ന പേരിലുള്ള കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. അഭിനയത്തിനനുസരിച്ചാണ് ആസിഫിന്റെ കഥാപാത്രം വ്യത്യസ്തമാവുന്നത്.

വരലക്ഷ്മി നായികയാവുന്നു

തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത് കുമാറാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ചിത്രം ആഗസ്റ്റില്‍ തിയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് മാറ്റുകയായിരുന്നു.

ടീസര്‍ പുറത്ത്

കാറ്റ് എന്ന സിനിമയിലെ പാട്ടിന്റെ ടീസര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. ദീപക് ദേവാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഒപ്പം മുരളി ഗോപി പാടുന്ന രംഗങ്ങളടങ്ങിയ ടീസറായിരുന്നു പുറത്ത് വന്നത്.

യുവതാരങ്ങളുടെ സിനിമ

സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍ ദുല്‍ഖര്‍ സല്‍മാന്റെ പറവ, സോലോ, ടൊവിനോയുടെ അഭിയുടെ കഥ അനുവിന്റെയും, തരംഗം, ബിജു മേനോന്റെ ഷെര്‍ലക്ക് ടോംസ്, നീരജ് മാധവിന്റെ ലവകുശ എന്നീ ചിത്രങ്ങളാണ് റിലീസിന് വേണ്ടി തയ്യാറെടുക്കുന്നത്.

English summary
Kaattu, the upcoming film of Asif Ali, which also features Murali Gopi in an equally important role, is definitely one of the highly promising movies of the year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam