»   » ആസിഫ് അലിയുടെ വ്യത്യസ്ത കഥാപാത്രം!കാറ്റ് എന്ന ചിത്രത്തിലെ ലുക്ക് കണ്ടാല്‍ നിങ്ങള്‍ക്കും തോന്നും!!

ആസിഫ് അലിയുടെ വ്യത്യസ്ത കഥാപാത്രം!കാറ്റ് എന്ന ചിത്രത്തിലെ ലുക്ക് കണ്ടാല്‍ നിങ്ങള്‍ക്കും തോന്നും!!

By: Teresa John
Subscribe to Filmibeat Malayalam

ആസിഫ് അലി നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് 'കാറ്റ്'. എഡിറ്ററായിരുന്ന അരുണ്‍ കുമാര്‍ അരവിന്ദ് നിര്‍മ്മിക്കാന്‍ പോവുന്ന ആദ്യത്തെ ചിത്രമാണ് കാറ്റ്. ആസിഫ് അലിക്കൊപ്പം മുരളി ഗോപിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുമ്പ് ചിത്രത്തില്‍ മുരളി ഗോപിയുടെ ലുക്ക് പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ ആസിഫ് അലിയുടെ ലുക്കും പുറത്ത് വന്നിരിക്കുകയാണ്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെയും ഉണ്ടക്കണ്ണിയായ പെണ്‍കുട്ടി ഇനി യഥാര്‍ത്ഥ രൂപത്തില്‍ അഭിനയിക്കുന്നു!!

ആസിഫ് അലിയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ താരം അഭിനയിക്കുന്നത്. നുഹുകന്ന് എന്ന പേരിലുള്ള കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിനനുസരിച്ചാണ് ആസിഫിന്റെ കഥാപാത്രം വ്യത്യസ്തമാവുന്നത്.

 asif-ali-kaattu

ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ ഏറ്റവുമധികം കോടികള്‍ വാരിക്കുട്ടിയ താരരാജാവ് മമ്മുട്ടിയോ മോഹന്‍ലാലോ?

ചിത്രത്തിലെ മുരളി ഗോപിയുടെ കഥാപാത്രത്തിന്റെ പേര് ചെല്ലപ്പന്‍ എന്നാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തില്‍ നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത് കുമാറും അവതരിപ്പിക്കുന്നത്. ചിത്രം ആഗസ്റ്റില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് വേണ്ടിയാണ് തയ്യാറെടുക്കുന്നത്.

English summary
Asif Ali's Look In His Upcoming Film Kaattu!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam