For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താടിയുള്ളവര്‍ക്ക് ആസിഫ് അലി ചിത്രം കാണാന്‍ ഫ്രീ ടിക്കറ്റ്! സമ്മാനം വേറെയും,മന്ദാരം തിയറ്ററുകളിലേക്ക്

  |
  താടിയുള്ളവര്‍ക്ക് ആസിഫ് അലി ചിത്രം ഫ്രീയായി കാണാം!

  ഹിറ്റ് സിനിമകള്‍ പിറന്നതോടെ 2017 ആസിഫ് അലിയ്ക്ക് ഭാഗ്യമായിരുന്നു. 2018 ലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. കോളേജ് പശ്ചാതലത്തിലൊരുക്കിയ ബിടെക് ആയിരുന്നു ഈ വര്‍ഷമെത്തിയ ആസിഫ് അലി ചിത്രം. തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തിയ സിനിമ ബോക്‌സോഫീസിലും ഹിറ്റായിരുന്നു.

  ഭക്തരുടെ നിലവിളി കേട്ടാൽ പ്രത്യക്ഷപ്പെടുന്ന ദൈവം! കൊച്ചുണ്ണി ചുമ്മാ വന്നങ്ങ് അത്ഭുതപ്പെടുത്തും

  ബിടെകിന് ശേഷം ഇബ്ലിസ് എന്നൊരു ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തിയിരുന്നു. നല്ല അഭിപ്രായം നേടിയിരുന്നെങ്കിലും സിനിമ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. എന്നാല്‍ മറ്റൊരു സിനിമ പ്രേക്ഷകരിലേക്ക് എത്താന്‍ പോവുകയാണ്. ആസിഫ് അലി വേറിട്ട ലുക്കിലെത്തുന്ന മന്ദാരമാണ് ഒക്ടോബര്‍ 5 ന് റിലീസ് ചെയ്യുന്നത്. മന്ദാരം കാണാന്‍ ഫ്രീ ടിക്കറ്റ് നല്‍കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.

  മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ്, പ്രണവ്, ഈ വര്‍ഷം ഹിറ്റാക്കിയത് ഇവരാണ്! ഹിറ്റ് മാത്രമല്ല കോടികളുമുണ്ട്!

  മന്ദാരം

  മന്ദാരം

  ആസിഫ് അലി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മന്ദാരം. വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന സിനിമ ഒരു റൊമാന്റിക് ചിത്രമാണ്. എം സജാസ് തിരക്കഥ ഒരുക്കുമ്പോല്‍ മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആസിഫ് അലിയ്ക്കൊപ്പം അനാര്‍ക്കലി മരിക്കാര്‍ ആണ് മന്ദാരത്തിലെ നായിക. ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍, അര്‍ജുന്‍ അശോക്, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

   വേറിട്ട ഗെറ്റപ്പ്

  വേറിട്ട ഗെറ്റപ്പ്

  മന്ദാരത്തില്‍ ആസിഫ് അലി വേറിട്ട ഗെറ്റപ്പിലാണ് അഭിനയിക്കുന്നത്. അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൗമാരം മുതല്‍ 32 വയസ് വരെയുള്ള വ്യത്യസ്ത കാലഘട്ടത്തിലൂടെ കടന്ന് പോവുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്. ഇപ്പോഴുള്ള ചില ഫ്രീക്കന്മാരോട് സാമ്യമുള്ള ലുക്കുകളിലാണ് ആസിഫ് അലി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കട്ടത്താടിയും നീട്ടി വളര്‍ത്തിയ മുടിയുമായി ആസിഫ് അലിയുടെ കിടിലന്‍ ലുക്കാണ് സിനിമയിലുള്ളത്. ഈ ലുക്ക് ഇതിനകം ശ്രദ്ധേയമായിരുന്നു.

  സിനിമ കാണാന്‍ അവസരം

  മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ആസിഫ് അലിയുടെ ലുക്കുമായി സാമ്യമുള്ളവര്‍ക്ക് സിനിമ ഫ്രീയായി കാണാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'നിങ്ങള്‍ക്കും ഉണ്ടോ കട്ടത്താടി എങ്കില്‍ നിങ്ങള്‍ക്കിതാ ഒരവസരം. മന്ദാരത്തിലെ ആസിഫ് അലിയുടെ ലുക്കിനോട് ചേര്‍ന്നതാണോ നിങ്ങളുടെ ലുക്ക് എങ്കില്‍ മന്ദാരത്തിന്റെ ഫ്രീ ടിക്കറ്റും തകര്‍പ്പന്‍ സമ്മാനങ്ങളും നിങ്ങളെ തേടി എത്തും'. ഫേസ്ബുക്ക് പേജിലൂടെ നിര്‍മാതാക്കള്‍ പറയുന്നതിങ്ങനെയാണ്..

   പ്രതീക്ഷയോടെ സിനിമ

  പ്രതീക്ഷയോടെ സിനിമ

  മന്ദാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ആസിഫിന്റെ ലുക്ക് തന്നെയാണ്. ലവ് സ്റ്റോറി പറയുന്ന ചിത്രത്തില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രണയം മനുഷ്യനെ മാറ്റി കളയും. മാത്രമല്ല കുടുംബം, കൂട്ടുകാര്‍ ഇതെല്ലാം ചിലരെ സ്വാധീനിക്കുകയും ചെയ്യും. സിനിമയില്‍ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. ആസിഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച് മുന്‍പ് സംവിധായകന്‍ പറഞ്ഞതിങ്ങനെയായിരുന്നു.

  റിലീസിനെത്തുന്നു

  റിലീസിനെത്തുന്നു

  ഹരിദ്വാര്‍, മണാലി, ഡല്‍ഹി, ബംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 28 ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഒക്ടോബര്‍ അഞ്ചിനാണ് മന്ദാരം തിയറ്ററുകളിലേക്ക് എത്തുന്നത്.

  ആളുകള്‍ ഇപ്പോഴും ആ രംഗത്തെക്കുറിച്ച് ചോദിക്കാറുണ്ട്! ഇരുവറിനെക്കുറിച്ച് സന്തോഷ് ശിവന്‍

  English summary
  Asif Ali's 'Mandharam' free tickets available
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X