ആസിഫ് അലിയുടെ 'കുതിര മീന്‍' സ്റ്റൈല്‍

By Aswathi

മലയാളത്തില്‍ ഓരോ പുതിയ സിനിമയിറങ്ങുമ്പോഴും നായകന്മാരുടെ സ്‌റ്റൈല്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ ഇറങ്ങിയ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മിക്ക നടന്മാരും സിനിമകളില്‍ പുതിയ സ്റ്റെല്‍ പരീക്ഷിച്ചു. പലരും മുടിയിലാണ് കോപ്രായം കാണിക്കുന്നത്. ഇപ്പോഴിതാ ആസിഫ് അലിയും അത്തരം ഒരു പരീക്ഷണ സ്റ്റൈലുമായെത്തുന്നു.

വരാനിരിക്കുന്ന 'മോശയിലെ കുതിര മീനുകള്‍' എന്ന ചിത്രത്തിലാണ് ആസിഫിന്റെ പുതിയ ഗെറ്റപ്പ്. സിനിമയില്‍ ആസിഫ് ഇത്തരത്തില്‍ ഒരു മാറ്റം പരീക്ഷിക്കുന്നത് ഇതാദ്യമാണ്.

Asif Ali in Mosayile Kuthira Meenukal

നീട്ടിവളര്‍ത്തിയ മുടി തൊപ്പി പോലെ ആക്കിവച്ചിരിക്കുന്ന ഗറ്റപ്പിലാണ് ആസിഫ്. ആസിഫിനെ കൂടാതെ സണ്ണി വെയ്‌നും ചിത്രത്തില്‍ ഒരുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്‍ഡ്രിയയാണ് നായിക.

അജിത്ത് പിള്ളയാണ് മോശയിലെ കുതിരമീനുകള്‍ സംവിധാനം ചെയ്യുന്നത്. ആമേനുവേണ്ടി ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുജനാണ് ഈ ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്.

ലക്ഷദ്വീപാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഫ്രെയിംസ് ഇന്നെവിറ്റബിളിന്റെ ബാനറില്‍ നിയാശ് ഇസ്മയില്‍, ജിന്നോ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X