»   » ആസിഫ്-സമ വിവാഹത്തിന് ലാലും മമ്മൂട്ടിയും

ആസിഫ്-സമ വിവാഹത്തിന് ലാലും മമ്മൂട്ടിയും

Posted By:
Subscribe to Filmibeat Malayalam
Asif Ali and Sama
നടന്‍ ആസിഫ് അലിയുടെ കല്ല്യാണം മെയ് 26ന്. കണ്ണൂരില്‍ വച്ച് നടക്കുന്ന വിവാഹത്തിന് വമ്പന്‍ താരനിരയാണ് എത്തുകയെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം ദിലീപുള്‍പ്പെടെയുള്ള പ്രമുഖതാരങ്ങള്‍ കല്യാണത്തിന് എത്തുമത്രേ.


രാഷ്ട്രീയ രംഗത്തുനിന്നും സിനിമയുടെ സാങ്കേതിക രംഗത്തുനിന്നുമെല്ലാമുള്ള വമ്പന്മാരെ കല്യാണത്തിന് ക്ഷണിച്ചിട്ടുണ്ട്. കണ്ണൂര്‍ ദിനേഷ് ഓഡിറ്റോറിയത്തില്‍ വച്ചാണ് ആസിഫും കണ്ണൂര്‍ സ്വദേശിനി സമയും തമ്മിലുള്ള വിവാഹം. 25ന് രാത്രിയില്‍ നടക്കുന്ന മൈലാഞ്ചി കല്യാണം കെങ്കേമമായിരിക്കുമെന്നാണ് അറിയുന്നത്.


വിവാഹക്ഷണക്കത്ത് കാണിച്ചാലേ ആര്‍ക്കും വിവാഹഹാളിനകത്ത് പ്രവേശിയ്ക്കാന്‍ കഴിയൂ. ക്ഷണക്കത്തുതന്നെയാണ് പാസ്. കണ്ണൂരിലെ താണ സ്വദേശിനിയായ സമ കോഴിക്കോട് പ്രൊവിഡന്‍സ് കോളെജില്‍ ബിബിഎ വിദ്യാര്‍ത്ഥിനിയാണ്. തൊടുപുഴ നഗരസഭയിലെ മുന്‍ ചെയര്‍മാന്‍ എപി ഷൗക്കത്തലിയുടെ മകനാണ് ആസിഫ് അലി.


വിവാഹനിശ്ചയം കഴിഞ്ഞയുടന്‍തന്നെ ഇവര്‍ പല മാഗസിനുകള്‍ക്കായി ഒട്ടേറെ ഫോട്ടോഷൂട്ടുകളിലും മറ്റും പങ്കെടുത്തിരുന്നു. ആസിഫ് അലിയുടെ വിവാഹവാര്‍ത്ത താരത്തിന്റെ ആരാധികമാര്‍ക്ക് വലിയ ഷോക്കായിരുന്നു.

English summary
Actor Asif Ali and Sama to enter wed lock by May 26th at Kannur.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam