»   » ആസിഫ് അലിയുടെ ശുക്രദശ തുടങ്ങി!നഷ്ടപ്പെട്ട ഇമേജ് തിരിച്ചു പിടിക്കാന്‍ കിട്ടിയത് രണ്ട് അവസരങ്ങള്‍!

ആസിഫ് അലിയുടെ ശുക്രദശ തുടങ്ങി!നഷ്ടപ്പെട്ട ഇമേജ് തിരിച്ചു പിടിക്കാന്‍ കിട്ടിയത് രണ്ട് അവസരങ്ങള്‍!

By: Teresa John
Subscribe to Filmibeat Malayalam

നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയായിരുന്നു നടന്‍ ആസിഫ് അലിയുടെ സിനിമകള്‍. അടുത്തിടെ റിലീസ് ചെയ്ത സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ വിജയിക്കാതെ പോയത് ആസിഫിന്റെ താര പദവിയ്ക്ക് തന്നെ മങ്ങലേല്‍പ്പിച്ചിരുന്നു. അതിനിടെ ദിലീപിന്റെ കേസില്‍ അഭിപ്രായം രേഖപ്പെടുത്തിയും ആസിഫ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

കോഴിക്കോടുകാരിയായി സുരഭിയെ കണ്ടു! എന്നാല്‍ ഇത് കണ്ടപ്പോള്‍ താന്‍ ഞെട്ടിയെന്ന് സുരാജ് വെഞ്ഞാറമൂട്!!

എന്നാലിപ്പോള്‍ താരത്തിന്റെ ശ്രുകദശ തെളിഞ്ഞിരിക്കുകയാണെന്ന് വേണം പറയാന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സണ്‍ഡേ ഹോളിഡേ ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി തിയറ്ററുകളില്‍ ഹിറ്റായി മുന്നേറി കൊണ്ടിരിക്കുകയാണ്. അതിനിടെ മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്താന്‍ പോവുകയാണ്.

തൃശ്ശിവപേരൂര്‍ ക്ലിപ്തം

ആസിഫ് അലിയെ നായകനാക്കി രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തം. ആസിഫിന്റെ സണ്‍ഡേ ഹോളിഡേ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നെങ്കിലും തൊട്ട് പുറകെ ഈ ചിത്രം കൂടി റിലീസിന് വേണ്ടി തയ്യാറെടുക്കുകയാണ്.

സിനിമയുടെ റിലീസ്

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച് സിനിമ ഈ മാസം 28 ന് തന്നെ റിലീസ് ചെയ്യുമെന്നാണ് പറയുന്നത്. ആസിഫ് നായകനായി എത്തിയ സണ്‍ഡേ ഹോളിഡേ റിലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുന്നേ ഉള്ളു. അതിനുള്ളിലാണ് പുതിയ സിനിമ കൂടി എത്തുന്നത്.

ആസിഫ് അലി അപര്‍ണ ബാലമുരളി കൂട്ട്‌കെട്ട്

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അപര്‍ണ ബാലമുരളിയും ആസിഫും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തം. ഇപ്പോള്‍ ഇറങ്ങിയ സണ്‍ഡേ ഹോളിഡേയിലും ഇരുവരുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ട്രെയിലറുകള്‍

നിലവില്‍ പുറത്ത് വന്ന സിനിമയുടെ ട്രെയിലറുകളില്‍ നിന്നും ആസിഫ് തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത ലുക്കിലാണ് പുതിയ സിനിമയിലെത്തുന്നതെന്ന് മനസിലാക്കാം.

നവാഗതനായ സംവിധായകന്‍


നവാഗതനായ രതീഷ് കുമാറാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തം സംവിധാനം ചെയ്യുന്നത്. രതീഷിന്റെ ആദ്യത്തെ സിനിമയാണിത്. 2016 ലായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നത്.

സണ്‍ഡേ ഹോളിഡേ


ആസിഫ് അലി അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സണ്‍ഡേ ഹോളിഡേ ജൂലൈ 13 നായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

ഹിറ്റായി ഓടുന്നു

മലയാള സിനിമയില്‍ ഇടയ്ക്ക് ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നെങ്കിലും സിനിമ ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഏട്ട് ദിവസം കൊണ്ട് 5.59 കോടി നേടിയാണ് സണ്‍ഡേ ഹോളിഡേ ജൈത്രയാത്ര തുടരുന്നത്.

ആസിഫിന്റെ ശനിദശ

ഇടക്കാലത്ത് ആസിഫ് അലിയ്ക്ക് ശനിദശയായിരുന്നു. റിലീസ് ചെയ്യുന്ന സിനിമകളെല്ലാം പരാജയമായിരുന്നു. അതിനിടെ അടുത്തിടെ റിലീസ് ചെയ്യുന്ന സിനിമകള്‍ പേരുദോഷം മാറ്റുമെന്ന് തന്നെ പറയാം.

New Malayalam Movie Releases For Eid

പൊളിഞ്ഞ സിനിമകള്‍

ഈ വര്‍ഷം റിലീസ് ചെയ്ത ആസിഫ് അലിയുടെ ഹണി ബി 2, അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍, എന്നിങ്ങനെയുളള സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റ് ആയിരുന്നില്ല.

English summary
Asif Ali All Set To Deliver Another Hit With Thrisivaperoor Kliptham?
Please Wait while comments are loading...

Malayalam Photos

Go to : More Photos