»   » മമ്മൂട്ടിയുടെ വഴിയെ ആസിഫ് അലിയും: പുതിയ സംവിധായകര്‍ക്കാണ് മുന്‍ഗണന

മമ്മൂട്ടിയുടെ വഴിയെ ആസിഫ് അലിയും: പുതിയ സംവിധായകര്‍ക്കാണ് മുന്‍ഗണന

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി ഇപ്പോള്‍ പുതുമുഖ സംവിധായകര്‍ക്കാണ് ഡേറ്റ് കൊടുക്കുന്നത്. അവരില്‍ നിന്ന് പഠിക്കാന്‍ ഒരുപാടുണ്ടെന്ന് മെഗാസ്റ്റാര്‍ പറയുന്നു. മമ്മൂട്ടിയുടെ വഴിയെയാണ് ആസിഫ് അലിയും ഇപ്പോള്‍. പുതുമുഖ സംവിധായകര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

വിവാഹം കഴിക്കാന്‍ ആസിഫ് അലിക്ക് ഉണ്ടായിരുന്ന ഒരേ ഒരു ഡിമാന്റ്

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം മികച്ച വിജയമായതോടെ ആസിഫിന് പുതുമുഖ സംവിധായകരില്‍ നല്ല വിശ്വാസം വന്നിട്ടുണ്ട്. നോക്കാം ആസിഫ് കരാറൊപ്പിട്ട നാല് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന്.

അറൂസ് ഇര്‍ഫാന്റെ ചിത്രം, തിരക്കഥ നജീം കോയ

ജയസൂര്യയുടെ ഇടിയ്ക്ക് തിരക്കഥയും സംഭാഷണവുമെഴുതിയ അറൂസ് ഇര്‍ഫാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആസിഫ് ഏറ്റെടുത്തു. ടു കണ്‍ട്രീസ്, ഫ്രൈഡേ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ നജീം കോയയാണ് ഈ ചിത്രത്തിനും തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തില്‍ ആസിഫ് തന്നെ അഭിനയിക്കണം എന്ന് പറഞ്ഞ് ടീം നടനെ സമീപിച്ചത്രെ. മറ്റ് കഥാപാത്രങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോ തീരുമാനിച്ചിട്ടില്ല. ചിത്രം ആരംഭ ഘട്ടത്തിലാണ്.

രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന തൃശ്ശവപേരൂര്‍ ക്ലിപ്തം

നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന തൃശ്ശവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തില്‍ ആസിഫ് അലി കരാറൊപ്പിട്ടു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അപര്‍ണ ബാലമുരളിയാണ് നായിക. ഇവര്‍ക്കൊപ്പം ചെമ്പന്‍ വിനോദും, ശ്രീജിത്ത് രവിയും, ടിനി ടോമും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ആമേന്‍ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ പിഎസ് റഫീഖാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിയ്ക്കും

കവി ഉദ്ദേശിച്ചത് പൂര്‍ത്തിയാക്കി

മറ്റൊരു നവാഗത ചിത്രമാണ് കവി ഉദ്ദേശിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം ആസിഫ് പൂര്‍ത്തിയാക്കി. തോമസ് കുട്ടിയും ലിജു തോമസും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ജു കുര്യാനാണ് ചിത്രത്തിലെ നായിക

ഹണീബിയുടെ രണ്ടാം ഭാഗം വരുന്നു

ഹണീബിയുടെ രണ്ടാം ഭാഗമാണ് ആസിഫ് അലി കരാറൊപ്പിട്ട മറ്റൊരു ചിത്രം. ജൂനിയര്‍ ലാല്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്.

English summary
Asif Ali seems to be the favourite pick of debutant directors these days. After winning hearts as a clueless romantic in Khalid Rahman's first movie, Anuraga Karikkin Vellam, the actor has now signed two more projects with debutant filmmakers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam