ശ്രീനിയും ആസിഫും വീണ്ടും
ട്രാഫിക് എന്ന ചിത്രത്തിലാണ് ശ്രീനിവാസനും ആസിഫ് അലിയും തമ്മിലുള്ള കോമ്പിനേഷന്‍ വിജയം കണ്ടത്. അതിനു ശേഷം സിബിമലയിലിന്റെ ഉന്നം ഇറങ്ങിയപ്പോഴൊന്നും ആ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ ശ്രീനിയും ആസിഫും വീണ്ടും ഒന്നിക്കുന്നു. രൂപേഷ് പീതംബരന്റെ യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലൂടെയാണ് മറ്റൊരു ഹിറ്റിനായി ഈ കൂടിചേരല്‍.
ഹരി എന്ന ചേട്ടനും അഭി എന്ന അനുജനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. മാതാപിതാക്കളില്ലാത്ത ഇവര്‍ അത്രയ്ക്കും സ്‌നേഹത്തോടെയാണു കഴിയുന്നത്. എന്നാല്‍ അഭി അപര്‍ണ്ണയെ പ്രണയിച്ചത് ചേട്ടന് ഇഷ്ടപ്പെട്ടില്ല. ചേട്ടര്‍ എതിര്‍ത്തതോടെ അഭി വീട്ടില്‍ നിന്നിറങ്ങിപ്പോയി. അനുജന്‍ വീടുവിട്ടപ്പോള്‍ ചേട്ടന്‍ മൂന്നു യുവാക്കളെ പേയിങ് ഗസ്റ്റ് ആയി വീട്ടില്‍ പാര്‍പ്പിച്ചു. അനുജനു പകരം കണ്ടെത്തിയ മൂന്നുപേരും ഹരിയെ പറ്റിക്കുകയായിരുന്നു. അന്നേരമാണ് ഹരി അഭിനയുടെ സ്‌നേഹം തിരിച്ചറിയുന്നത്. അതേപോലെ ഹരിയുടെ സ്‌നേഹം അഭിയും.

സ്‌നേഹത്തോടെ കഴിഞ്ഞിരുന്നവര്‍ പിണങ്ങിയാലുണ്ടാകുന്ന മുഹൂര്‍ത്തങ്ങളാണ് രൂപേഷ് പീതാംബരന്‍ യു ടൂ ബ്രൂട്ടസിലൂടെ പറയുന്നത്. ഹരിയായി ശ്രീനിയും അഭിയായി ആസിഫും അഭിനയിക്കുന്നു. രചന നാരായണന്‍കുട്ടിയാണ് അപര്‍ണയാകുന്നത്. ഗായിക ഷേര്‍ലിയായി ഹണിറോസും. അനു മോഹന്‍, ടൊവിനോ തോമസ് തുടങ്ങിയവരാണു മറ്റു താരങ്ങള്‍. ഇനാ സാഹ എന്ന ബംഗാളി താരവും അഭിനയിക്കുന്നുണ്ട്. തീവ്രത്തിനു ശേഷം രൂപേഷ് സംവിധാനം ചെയ്യുന്ന ചിത്രം കോമഡിയായിട്ടാണ് ഒരുക്കുന്നത്. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ തീവ്രം ത്രില്ലറായിരുന്നു. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച നടനാണ് രൂപേഷ്.


Click it and Unblock the Notifications











