»   » 'പകിട'കളിയുമായി ആസിഫും ബിജുവും

'പകിട'കളിയുമായി ആസിഫും ബിജുവും

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ റോഡ് മൂവികള്‍ എടുത്തു പരിശോധിക്കുമ്പോള്‍ ഒരിക്കലും തള്ളിക്കളയാനാവാത്ത ചിത്രമാണ് ട്രാഫിക്. കൊച്ചിയില്‍ നിന്ന് പാലക്കാടേക്ക് കൊണ്ടു പോകുന്ന ഹൃദയത്തിന്റെ ഇടിപ്പ് അനുഭവപ്പെട്ടത് കേരളത്തിലെ ഒരോ പ്രേക്ഷകന്റെയും നെഞ്ചിലായിരുന്നു. രാജീവ് പിള്ള സംവിധാനം ചെയ്ത ചിത്രം നേടിയ വിജയം 15.5 കോടിയായിരുന്നു.

ഇപ്പോഴിതാ വീണ്ടുമൊരു റോഡ് മൂവി. പക്ഷേ ഹൃദയവുമായല്ല, കൊച്ചിയില്‍ നിന്ന് മധുരയിലേക്ക് ഒരു സസ്‌പെന്‍ഡുമായാണ് ഈ സിനിമ യാത്ര ചെയ്യുന്നതെന്നു മാത്രം. 'പകിട' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബിജുമേനോനും യുവ നടന്‍ ആസിഫ് അലിയും ഒന്നിക്കുന്നു. ചാക്കോ രണ്ടാമന്‍ എന്ന സിനിമ സംവിധാനം ചെയ്ത സുനില്‍ നീണ്ട ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പകിട ഒരുക്കുന്നത്.

Pakida

കര്‍മ്മയോദ്ധ, ബ്ലാക് ബട്ടര്‍ഫ്‌ലൈ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ മാളവികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. അജു വര്‍ഗീസും പകിടയില്‍ അഭിനിക്കുന്നുണ്ട്. എന്‍ ശ്രീജിത്തും ആര്‍ രാജേഷും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ സംഗീതം ബിജിപാലിന്റേതാണ്.

English summary
Mollywood has been opening its doors to a line of road movies. Sunil Karikatura's Pakida, starring Biju Menon and Asif Ali. 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam