»   » ബൈസിക്കിള്‍ തീവ്‌സില്‍ ആസിഫും അപര്‍ണയും

ബൈസിക്കിള്‍ തീവ്‌സില്‍ ആസിഫും അപര്‍ണയും

Posted By:
Subscribe to Filmibeat Malayalam
aparna-gopinath-asif-ali
നിര്‍മ്മാതാവായ ജിസ് ജോയ് സംവിധായകനായി വേഷം മാറുന്നു. ബൈക്കീള്‍ തീവ്‌സ് എന്നു പേരിട്ടിരിക്കുന്ന ചിത്രമാണ് ജിസ് ജോയ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആസിഫലിയും എബിസിഡിയിലൂടെ ശ്രദ്ധിക്കപ്പെട്ട നായിക അപര്‍ണ ഗോപിനാഥുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജീവിതമാര്‍ഗ്ഗം കണ്ടെത്താനായി സൈക്കിളുകള്‍ മോഷ്ടിച്ചു വില്‍ക്കുന്ന നാല് കള്ളന്മാരുടെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. സലിം കമാര്‍, ബിനീഷ് കോടിയേരി, രാഹുല്‍ മാധവ് എന്നിവരാണ് ആസിഫിനെക്കൂടാതെ കള്ളന്മാരുടെ വേഷത്തില്‍ എത്തുന്നത്.

ഒരു ബാങ്ക് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് അപര്‍ണ അഭിനയിക്കുന്നത്. അപര്‍ണയുടെ കഥാപാത്രം ആസിഫിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിദ്ദിഖ്, ജാഫര്‍ ഇടുക്കി, കെപിഎസി ലളിത തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

1990ല്‍ പുറത്തിറങ്ങിയ കളിക്കളം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കള്ളന്‍വേഷത്തില്‍ ആകൃഷ്ടനായി മോഷണം നടത്തുന്നയാളാണ് ആസിഫലി അവതരിപ്പിക്കുന്ന കഥാപാത്രം. കൊള്ളസംഘത്തിന്റെ തലവനായിട്ടാണ് ആസിഫ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ തുടങ്ങും. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍.

English summary
Asif Ali and Aparna Gopinath are doing the lead in Ad film maker Jis Joy's debut feature film titled Bicycle Thief'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam