»   » ആസിഫും ഗൗതമിയും ഒന്നിയ്ക്കുന്ന ടൗണ്‍ ടു ടൗണ്‍

ആസിഫും ഗൗതമിയും ഒന്നിയ്ക്കുന്ന ടൗണ്‍ ടു ടൗണ്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ യുവനടന്മാരുടെയും നടിമാരുടെയും എണ്ണം കൂടിക്കൂടി വരുകയാണ്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും സ്വയം തെളിയിക്കേണ്ടത് നിലനില്‍പ്പിന് അത്യാവശ്യമായിക്കൊണ്ടിരിക്കുകന്നു. മികച്ച യുവതാരമെന്ന് പേരെടുത്ത താരമാണ് ആസിഫ് അലി, ഒരിടയ്ക്ക് ആസിഫിനെ യുവസൂപ്പര്‍താരമെന്നുവരെ ചലച്ചിത്രലോകം വിശേഷിപ്പിച്ചു. എന്നാല്‍ പിന്നീട് ഈ രീതിയില്‍ ആസിഫിനെ ഒരു സൂപ്പര്‍താരമാക്കുകയെന്ന ഉദ്ദേശത്തോടെ വന്ന ആക്ഷന്‍ ചിത്രങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടി.

ഇതോടെ പാഠം പഠിച്ച ആസിഫ് കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഇപ്പോള്‍ വലിയ കര്‍ശനക്കാരനായിരിക്കുകയാണ്. ഈ തീരുമാനമെടുത്തശേഷം ആസിഫ് കരാറായിരിക്കുന്ന ചിത്രമാണ് ടൗണ്‍ ടു ടൗണ്‍

ആസിഫും ഗൗതമിയും ഒന്നിയ്ക്കുന്ന ടൗണ്‍ ടു ടൗണ്‍

ചുരുക്കം ചില ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഗൗതമി നായര്‍ക്ക് മലയാളത്തില്‍ ചില്ലറയല്ല ആരാധകര്‍. സൗന്ദര്യവും അഭിനയശേഷിയും ഒത്തിണങ്ങിയ ഗൗതമിയാണ് ടൗണ്‍ ടു ടൗണില്‍ ആസിഫിന്റെ നായികയാകുന്നത്.

ആസിഫും ഗൗതമിയും ഒന്നിയ്ക്കുന്ന ടൗണ്‍ ടു ടൗണ്‍

മലയാളസിനിമ ഏറ്റവും കൂടുതല്‍ പുതുമുഖങ്ങളെ കണ്ട വര്‍ഷമായിരിക്കും ഒരുപക്ഷേ 2013. നടന്മാരും നടിമാരും സംവിധായകരുമെല്ലമായി ഒരുകൂട്ടം പുതുമുഖങ്ങള്‍ ഈ വര്‍ഷം സിനിമയിലെത്തിയിട്ടുണ്ട്. ടൗണ്‍ ടു ടൗണ്‍ ഒരുക്കുന്നതും നവാഗതനാണ്, പേര് രജീഷ്, ആദ്യ സംരംഭത്തിലൂടെ സംവിധായകനെന്ന നിലയില്‍ രജീഷ് കഴിവുതെളിയിക്കുമെന്ന് കരുതാം.

ആസിഫും ഗൗതമിയും ഒന്നിയ്ക്കുന്ന ടൗണ്‍ ടു ടൗണ്‍

നായകനും നായികയും ഒരു നഗരത്തില്‍ നിന്നും അടുത്ത നഗരത്തിലേയ്ക്ക് നടത്തുന്ന യാത്രയിലാണ് ചിത്രത്തിന്റെ കഥ സംഭവിയ്ക്കുന്നത്. പ്രമേയത്തിന് എന്തുകൊണ്ടും യോജിക്കുന്ന പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നത്.

ആസിഫും ഗൗതമിയും ഒന്നിയ്ക്കുന്ന ടൗണ്‍ ടു ടൗണ്‍

നേരത്തേ ലാല്‍ ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തില്‍ ഗൗതമി ഒരു തമിഴ്‌നാട്ടുകാരിയായ നഴ്‌സിനെ വേഷത്തിലായിരുന്നു എത്തിയത്. ടൗണ്‍ ടു ടൗണിലും ഗൗതമിയ്ക്ക് നഴ്‌സിന്റെ വേഷമാണ്. എന്നാല്‍ ഈ നഴ്‌സ് തീര്‍ത്തും വ്യത്യസ്തമാണെന്നാണ് താരം പറയുന്നത്.

ആസിഫും ഗൗതമിയും ഒന്നിയ്ക്കുന്ന ടൗണ്‍ ടു ടൗണ്‍

പകിട, ഡി കമ്പനി, കൂതറ, കുമാരസംഭവം ലൈവ്, ഡ്രൈവ് ഓണ്‍ ഡ്യൂട്ട തുടങ്ങിയവയാണ് ആസിഫ് പ്രധാന വേഷം ചെയ്യുന്ന തയ്യാറായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. വിവാഹത്തിന് മുമ്പ് ചെയ്തതുപോലെ പുകവലിയും മദ്യപാനവും ശീലമാക്കിയ വേഷങ്ങള്‍ ഇനി ഏറ്റെടുക്കില്ലെന്ന് വിവാഹത്തോടെ ആസിഫ് തീരുമാനിച്ചിട്ടുണ്ട്.

English summary
Town 2 Town is Malayalam film, directed by Rajeesh Midhila. Starring Asif Ali and Gouthami Nair in the lead roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam