»   » ആസിഫ് വിവാഹത്തിനൊരുങ്ങുന്നു

ആസിഫ് വിവാഹത്തിനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/asif-is-ready-for-marriage-2-102314.html">Next »</a></li></ul>
Asif Ali
ഒരു മൊഞ്ചത്തിപ്പെണ്ണിനെ കെട്ടാനുള്ള തയ്യാറെടുപ്പിലാണ് നടന്‍ ആസിഫ് അലി. വിവാഹത്തെ കുറിച്ച് നടന് മാത്രമല്ല വീട്ടുകാര്‍ക്കും ചില സങ്കല്‍പ്പങ്ങളൊക്കെയുണ്ട്. വീട്ടുകാരുടേയും ഇഷ്ടത്തിന് ഇണങ്ങുന്ന ഒരു പെണ്‍കുട്ടിയാണ് ആസിഫിന്റെ മനസ്സിലുള്ളത്.

അടുത്ത വര്‍ഷം തന്റെ വിവാഹമുണ്ടാകുമെന്ന് നടന്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. അടുത്ത വര്‍ഷം വിവാഹം ഉണ്ടാകും. ഉമ്മയുടെ നേതൃത്വത്തില്‍ വിവാഹാലോചന ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. ഞാനും ഒരു മൊഞ്ചത്തിപ്പെണ്ണിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്-ആസിഫ് പറയുന്നു.

ബോര്‍ഡിംഗിലായിരുന്നു സ്‌കൂള്‍ ജീവിതം. കോളേജില്‍ ചേര്‍ന്നപ്പോഴാകട്ടെ ഹോസ്റ്റലിലും ആയി. ഇപ്പോള്‍ എറണാകുളത്ത് ഒറ്റയ്ക്കാണ് താമസം. ഇനിയെങ്കിലും ഒരു കണ്‍ട്രോള്‍ വന്നില്ലെങ്കില്‍ താന്‍ വഴിതെറ്റിപ്പോകുമെന്ന് നടന്‍ പറയുന്നു. ജീവിതത്തില്‍ ഒരുപാട് സ്വാതന്ത്ര്യമായാലും കുഴപ്പമാണ്. ജീവിതത്തില്‍ ഉത്തരവാദിത്വവും വേണം. അതുകൊണ്ട് തന്നെ ഇനി വിവാഹം വച്ചു നീട്ടേണ്ടെന്നാണ് തീരുമാനമെന്നും ആസിഫ് പറയുന്നു.

ഒട്ടേറെ നടിമാരേയും ആസിഫിനേയും ചേര്‍ത്ത് ഗോസിപ്പുകള്‍ പരന്നിരുന്നു. ഇനി ആസിഫിന്റെ മനസ്സിലുള്ള മൊഞ്ചത്തി ഒരു സിനിമാക്കാരിയാണോ എന്നതാണ് അടുത്ത ചോദ്യം.

അടുത്ത പേജില്‍
ആസിഫിന്റെ വധു സിനിമയില്‍ നിന്നോ?

<ul id="pagination-digg"><li class="next"><a href="/news/asif-is-ready-for-marriage-2-102314.html">Next »</a></li></ul>
English summary
Actor Asif Ali is ready for marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam