»   » പൃഥ്വിരാജിനെ വച്ച് ആസിഫ് അലി ഒരു ബ്യൂട്ടിഫുള്‍ ഗെയിം കളിക്കുന്നു

പൃഥ്വിരാജിനെ വച്ച് ആസിഫ് അലി ഒരു ബ്യൂട്ടിഫുള്‍ ഗെയിം കളിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

കൊഹിനൂര്‍ എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്തെത്തിയ ആസിഫ് അലി നിര്‍മാണത്തില്‍ സജീവമാകാന്‍ തന്നെ തീരുമാനിച്ചിരിയ്ക്കുകയാണ്. എന്നാല്‍ അടുത്ത സിനിമയും സ്വയം അഭിനയിച്ച് നിര്‍മിയ്ക്കുകയല്ല. ആസിഫ് അടുത്തതായി നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജാണ്.

മറ്റൊരു രസകരമായ കാര്യമെന്താണെന്ന് ചോദിച്ചാല്‍, ആസിഫ് അലി നായകനാകുന്ന അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രം നിര്‍മിയ്ക്കുന്നത് പൃഥ്വിരാജാണ്. ഇതൊരു ഗിവ് ആന്റ് ടേക്ക് പോളിസി ആയി കണ്ടാല്‍ മതിയെന്ന് സാരം. ഇരുവരും ഒന്നിച്ചഭിനയിച്ച അനില്‍ രാധാകൃഷ്ണ മേനോന്റെ സപ്തമശ്രീ തസ്‌കര എന്ന ചിത്രം വലിയ വിജയമായിരുന്നു.

prithvi-asif

ഫാഷന്‍ ഫോട്ടോഗ്രാഫറായ ജമേഷ് കോട്ടക്കലാണ് പൃഥ്വിരാജിനെ നായകനാക്കി ആസിഫ് അലി നിര്‍മിയ്ക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബ്യൂട്ടിഫുള്‍ ഗെയിം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് നവാഗതനായ അജയ് കുമാറാണ്.

മലബാറിന്റെ, പ്രത്യേകിച്ചും മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം പഴയ ഫുട്‌ബോള്‍ താരങ്ങളും ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങളും അഭിനയിക്കും. അടുത്തവര്‍ഷം മലപ്പുറം ജില്ലയിലെ അരീക്കോട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും.

English summary
Asif Ali has officially announced his next project with Prithviraj. Asif Ali's production company Adam's World of Imagination produces the movie 'The Beautiful Game' starring Prithviraj in the lead role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X