»   » മ്യൂസിക് ബാന്റിന്റെ കഥയുമായി ജയരാജ്

മ്യൂസിക് ബാന്റിന്റെ കഥയുമായി ജയരാജ്

Posted By:
Subscribe to Filmibeat Malayalam

ഏറ്റവും പുതിയ ചിത്രമായ ക്യാമല്‍ സഫാരിയ്ക്കു പിന്നാലെ സംവിധായകന്‍ ജയരാജ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ഒരു ബാന്റ് ടീമിന്റെ കഥപറയുന്ന ചിത്രത്തിന് ബീറ്റില്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ ബാന്റ് അംഗങ്ങളായി വരുന്നത്.

ജയരാജിന്റെ കുടുംബസമേതം, പൈതൃകം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ കലൂര്‍ ഡെന്നിസാണ് ബീറ്റില്‍സിന് തിരക്കഥ രചിയ്ക്കുന്നത്. ക്യാമല്‍ സഫാരിയുടെ റിലീസ് കഴിഞ്ഞാലുടന്‍ ജയരാജ് ബീറ്റില്‍സിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് കാമല്‍ സഫാരി ഒരുക്കുന്നത്. രാജസ്ഥാന്‍ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. രാജസ്ഥാനിലെ പ്രകൃതിസൗന്ദര്യമേറിയ സ്ഥലങ്ങളെല്ലാം ചിത്രത്തില്‍ കാണാന്‍ കഴിയും. പുഷ്‌കര്‍ മേളയുള്‍പ്പെടെ ഇന്ത്യയുടെ ടൂറിസം ഭൂപടത്തില്‍ പ്രാധാന്യമുള്ള പലകാര്യങ്ങളും കാമല്‍ സഫാരിയില്‍ കാണാന്‍ കഴിയും.

English summary
After Camel Safari', Jayaraj will be directing Beetles', that tells about the story of a band team

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam