»   » ലിവിങ് ടുഗതറില്‍ താല്‍പര്യമില്ല: അസിന്‍

ലിവിങ് ടുഗതറില്‍ താല്‍പര്യമില്ല: അസിന്‍

Posted By:
Subscribe to Filmibeat Malayalam

പഴയ കാലം പോലെയല്ല ഇപ്പോള്‍ പണ്ട് സിനിമയിലുള്ള നടിമാര്‍ സിനിമയ്ക്ക് വേണ്ടി ജീവിയ്ക്കുകയും വിവാഹം കുട്ടികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം മറന്നുപോവുകയോ പിന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയോ ചെയ്യുക പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് നല്ല ചിത്രങ്ങളില്‍ അഭിനയിച്ച് കാശും പ്രശസ്തിയുമുണ്ടാക്കി പ്രായം കൂടും മുമ്പേ വിവാഹിതരാവുകയെന്നതാണ് യുവനടിമാരുടെ രീതി. യുവനടിമാര്‍ വിവാഹിതരായി രംഗം വിടുന്നത് പതിവായിട്ടുണ്ട്. പലയുവനടിമാരും വിവാഹത്തെക്കുറിച്ച് ആലോചിയ്ക്കുകയാണ്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച അസിന്റെ വിവാഹത്തെക്കുറിച്ചും പലതരം റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

അസിന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതയാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ താനിതുവരെ ആരെയും പ്രണയിച്ചിട്ടില്ലെന്നാണ് അസിന്‍ പറയുന്നത്. മോഡേണ്‍ ജീവിത സങ്കല്‍പ്പമായ ലിവിങ് ടുഗതറിനോട് തനിയ്ക്ക് താല്‍പര്യമില്ലന്നെും അസിന്‍ പറയുന്നു.

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹം, പ്രണയം എന്നീ കാര്യങ്ങളില്‍ തന്റെ കാഴ്ചപ്പാടുകള്‍ അസിന്‍ വ്യക്തമാക്കിയത്. ലിവിങ് ടുഗതറില്‍ സെക്‌സിനാണ് പ്രാധാന്യമെന്നും അത്തരം ബന്ധത്തോട് തനിയ്ക്ക് താല്‍പര്യമില്ലെന്നുമാണ് അസിന്‍ പറയുന്നത്. പ്രണയം ഉപാധികളില്ലാത്ത ഒരു സമര്‍പ്പണമാണെന്നും അതില്‍ പങ്കാളിയുടെ സന്തോഷത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും അസിന്‍ പറയുന്നു.

ഒറ്റരാത്രി ബന്ധങ്ങളെക്കുറിച്ച് തനിയ്ക്ക് ചിന്തിയ്ക്കാന്‍ കൂടി വയ്യെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു ടൈം പാസിനെക്കുറിച്ച് ഇന്നേവരെ ചിന്തിച്ചിട്ടില്ല. സെക്‌സ് എന്നത് പരസ്പരമുള്ള വൈകാരിക അടുപ്പത്തിന്റെ പരിണതഫലമായി സംഭവിക്കേണ്ടതാണ് സെക്‌സ്. ഇന്നുവരെ ഞാനാരെയും പ്രണയിച്ചിട്ടില്ല- അസിന്‍ പറയുന്നു.

എന്തായാലും ബോളിവുഡില്‍ കരുതലോടെ ചുവടുകള്‍ വെയ്ക്കുന്ന അസിന്‍ സമീപഭാവിയില്‍ വിവാഹിതയാകുമെന്ന സൂചനകളൊന്നും നല്‍കുന്നില്ല. കുറേ നല്ല ചിത്രങ്ങളില്‍ അഭിനയിയ്ക്കണമെന്ന് താനാഗ്രഹിക്കുന്നുണ്ടെന്ന് താരം പറയുന്നു.

English summary
During a recent interview with the filmfare, Asin spoke extensively about love and life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam