»   » അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് മലയാളം തഴഞ്ഞ നായിക അമ്മയായി.. കുഞ്ഞു മാലാഖയ്‌ക്കൊപ്പം അക്ഷയ് കുമാര്‍!

അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് മലയാളം തഴഞ്ഞ നായിക അമ്മയായി.. കുഞ്ഞു മാലാഖയ്‌ക്കൊപ്പം അക്ഷയ് കുമാര്‍!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലൂടെയാണ് അസിന്‍ തോട്ടുങ്കല്‍ അഭിനയം തുടങ്ങിയത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ എന്ന ചിത്രത്തിലൂടെയാണ് അസിന്‍ സിനിമയില്‍ മുഖം കാണിച്ചത്. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകന്‍. സംയുക്ത വര്‍മ്മയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതോടെ അസിന്റെ തുടക്കവും അറിയപ്പെടാതെ പോവുകയായിരുന്നു.

തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ താരത്തിന് അഭിനയിക്കാന്‍ അറിയില്ലെന്ന തരത്തില്‍ അസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മലയാളത്തില്‍ നിന്നും പിന്നീട് അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നില്ല. അതിനാല്‍ താരം തമിഴിലേക്കും തെലുങ്കിലേക്കും കടക്കുകയായിരുന്നു. പിന്നീട് ബോളിവുഡിലേക്കും പ്രവേശിച്ചു. ബോളിവുഡിലെ നമ്പര്‍ വണ്‍ താരമായി മാറുകയും ചെയ്തു. രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹത്തോടെ താരം സിനിമയില്‍ നിന്നും ഇടവേള എടുത്തു. അസിന്‍ അമ്മയായെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അടുത്ത സുഹൃത്തായ അക്ഷയ് കുമാറാണ് കുഞ്ഞു മാലാഖയെ പരിചയപ്പെടുത്തിയത്.

അടുത്ത സുഹൃത്തുക്കളായ അക്ഷയ് യും അസിനും

ബോളിവുഡിലെ താരറാണിയായി മാറിയ പിന്നീട് അവസരങ്ങള്‍ക്ക് വേണ്ടി കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. അസിന്റെ അടുത്ത സുഹൃത്താണ് അക്ഷയ് കുമാര്‍. സിനിമയിലും ജീവിതത്തിലും മികച്ച കെമിസ്ട്രിയാണ് ഇവര്‍ക്കുള്ളത്.

ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ വിജയകരം

രണ്ടേ രണ്ടു ചിത്രങ്ങളിലാണ് ഈ താരജോഡികള്‍ ഒരുമിച്ചെത്തിയത്. ബോക്‌സോഫീസില്‍ മികച്ച പ്രതികരണമായിരുന്നു ചിത്രങ്ങള്‍ നേടിയത്. കില്ലാടി 76, ഹൗസ് ഫുള്‍ 2 ഈ രണ്ടു സിനിമകളിലാണ് ഇവര്‍ ഒരുമിച്ചെത്തിയത്.

വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നു

വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുന്ന പതിവ് നായികമാരുടെ കൂട്ടത്തില്‍ അസിനും ഇടം പിടിച്ചു. ബിസിനസ്സുകാരനായ രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

അസിന്‍ അമ്മയായി

ബോളിവുഡിന്‍രെ സ്വന്തം താരറാണി കൂടിയായ അസിന്‍ അമ്മയായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജീവിതത്തിലേക്ക് കുഞ്ഞുമാലാഖ എത്തിയതിനെക്കുറിച്ച് താരം തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്.

ചിത്രം പുറത്തുവിട്ട് അക്ഷയ് കുമാര്‍

അസിന്റെ കുഞ്ഞു മാലാഖയുടെ ചിത്രം അക്ഷയ് കുമാറാണ് പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിനൊപ്പം തന്നെ രാഹുലിനും അസിനും ആശംസയും നേര്‍ന്നിട്ടുണ്ട് അക്ഷയ് കുമാര്‍.

English summary
Asin Thottumkal and Rahul Sharma blessed with a baby girl.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam