»   » ആസിഫ് അലിയുടെ ഭാഗ്യവും അനിയന്‍ അസ്‌കര്‍ അലിയുടെ കാമുകിയുമായി അപര്‍ണ ബാലമുരളി!

ആസിഫ് അലിയുടെ ഭാഗ്യവും അനിയന്‍ അസ്‌കര്‍ അലിയുടെ കാമുകിയുമായി അപര്‍ണ ബാലമുരളി!

Posted By: Teresa John
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ദിലീഷ് പോത്തന്‍ മലയാളികള്‍ക്ക് തന്ന സമ്മാനമാണ് അപര്‍ണ ബാലമുരളി. ഒറ്റ സിനിമയിലൂടെ തന്നെ ഹിറ്റായ നടി പിന്നീട് നിരവധി സിനിമകളുടെ തിരക്കിലാണ്. ഈ മാസം റിലീസ് ചെയ്ത തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന സിനിമയിലായിരുന്നു അപര്‍ണ അവസാനമായി അഭിനയിച്ചത്.

വിവാഹ മോചനമല്ല, ഒന്നൂടി വിവാഹം തന്നെ കഴിക്കും! ഐ വി ശശിയും സീമയും ഒന്നൂടി വിവാഹം കഴിച്ചു!

ആസിഫ് അലിയും അപര്‍ണയും ഒന്നിച്ചഭിനയിച്ച സണ്‍ഡേ ഹോളിഡേ ഹിറ്റായിരുന്നു. തൊട്ട് പിന്നാലെയാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തം റിലീസ് ചെയ്തത്. ഇരു സിനിമകളും ഹിറ്റായിരുന്നു. ഇതോടെ ആസിഫ് അലിയുടെ കണ്ടക ശനി മാറിയെന്ന് വേണം പറയാന്‍. ചിത്രത്തിന് ശേഷം അപര്‍ണ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. ഇത്തവണ ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലിയുടെ കൂടെയാണ് അപര്‍ണ അഭിനയിക്കുന്നത്.

അപര്‍ണ ബാലമുരളി


മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അപര്‍ണ ബാലമുരളിയുടെ സ്ഥാനം. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെ അത്രയധികം പ്രേക്ഷകരെ സ്വാധീനിക്കാന്‍ അപര്‍ണയ്ക്ക് കഴിഞ്ഞിരുന്നു.

വിജയ സിനിമകള്‍


പിന്നീട് അപര്‍ണ അഭിനയിക്കുന്ന സിനിമകളെല്ലാം ഹിറ്റായി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി.

അസ്‌കര്‍ അലി നായകന്‍


നടന്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയുടെ നായികയായിട്ടാണ് അപര്‍ണ ഇപ്പോള്‍ അഭിനയിക്കുന്നത്. കാമുകി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

അപര്‍ണയാണോ ഭാഗ്യം


ആസിഫ് അലി നിരവധി സിനിമകളുടെ പരാജയത്തില്‍ നില്‍ക്കുമ്പോഴായിരുന്നു അപര്‍ണയുടെ കൂടെ അഭിനയിച്ച സണ്‍ഡേ ഹോളിഡേ ഹിറ്റായത്.

രണ്ട് സിനിമകള്‍

തൊട്ട് പിന്നാലെ തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന സിനിമയിലൂടെ ഇരുവരും വീണ്ടും മികച്ച പ്രകടനം കാഴ്ച വെച്ചതോട് കൂടി ആസിഫിന്റെ ശുക്രദശ തെളിഞ്ഞെന്ന് പറയാം.

അസ്‌കറിനും ഭാഗ്യമാവുമോ?


ഹണി ബീ 2.5 എന്ന സിനിമയിലൂടെയാണ് അസ്‌കര്‍ സിനിമയിലേക്കെത്തിയിരിക്കുന്നത്. ഇനി മറ്റൊരു സൂപ്പര്‍ താരമായി ഉദയം കൊള്ളാന്‍ അസ്‌കറിന് അപര്‍ണയും ഭാഗ്യമാവുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Askar Ali, Aparna Balamurali join Binu S’ Kamukki

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam