»   » പ്രേമത്തിന് കണ്ണില്ല എന്ന് പറഞ്ഞ് കൊണ്ട് കാഴചാദിനത്തില്‍ വ്യത്യസ്ത പരിപാടിയുമായി കാമുകിയും കാമുകനും!

പ്രേമത്തിന് കണ്ണില്ല എന്ന് പറഞ്ഞ് കൊണ്ട് കാഴചാദിനത്തില്‍ വ്യത്യസ്ത പരിപാടിയുമായി കാമുകിയും കാമുകനും!

By: Teresa John
Subscribe to Filmibeat Malayalam

അപര്‍ണ ബാലമുരളിയും ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയും പ്രധാന വേഷത്തിലഭിനയിക്കുന്ന സിനിമയാണ് കാമുകി. ഇതിഹാസ, സ്‌റ്റൈയില്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. പ്രേമത്തിന് കണ്ണില്ല എന്ന പേരില്‍

askar-ali-aparna-balamurali-s-kamukki

നടന്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയുടെ നായികയായിട്ടാണ് അപര്‍ണ ഇപ്പോള്‍ അഭിനയിക്കുന്നത്. കാമുകി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പ്രേമത്തിന് കണ്ണില്ല എന്ന് പറഞ്ഞ് കൊണ്ട് കാഴചാദിനത്തില്‍ വ്യത്യസ്ത പരിപാടികളുമായിട്ടാണ് സിനിമയുടെ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്. പ്രണയവും കോമഡിയും കോര്‍ത്തിണക്കി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി അടുത്ത് തന്നെ റിലീസിന് തയ്യാറെടുക്കുകയാണ്.

ചുണ്ടിന് മധുരം പകരുന്ന ചുംബനങ്ങള്‍ പൊളളലുകളാവുന്നു! രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ കോഴിക്കോട്ട് തരംഗം!

അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന കാമുകിയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. റിയല്‍ ലൈഫ് കോളേജ് സ്‌റ്റോറിയായിട്ടാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് കാലടി ആദിശങ്കര എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളും അങ്കമാലി ലിറ്റില്‍ ഫഌവര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് വേള്‍ഡ് ബ്ലൈന്റ് വാക്കും നടത്തിയിരുന്നു.

English summary
Askar Ali, Aparna Balamurali's Kamukki movie poster released
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam