»   » മാര്‍ത്താണ്ഡനും ഇനി സ്വന്തം കാലില്‍ നില്‍ക്കാം

മാര്‍ത്താണ്ഡനും ഇനി സ്വന്തം കാലില്‍ നില്‍ക്കാം

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ സംവിധായകരുടെ മുഖംമാത്രമേ പ്രേക്ഷകര്‍ പലപ്പോഴും കാണുന്നുള്ളു. അറിയപ്പെടുന്ന പല സംവിധായരുടെ വിജയത്തിനു പിന്നിലും കഴിവുള്ള അസോസിയേറ്റ് സംവിധായകരായിരിക്കും ഉണ്ടാകുക. എന്നാല്‍ പലര്‍ക്കും രക്ഷപ്പെടാനുള്ള അവസരം ലഭിക്കാറില്ല എന്നുമാത്രം. അവസരം കിട്ടിയവര്‍ക്കാകട്ടെ ആദ്യചിത്രത്തിനു ശേഷം പിന്നീട് ചിത്രം ലഭിക്കാറുമില്ല.

കഴിവുണ്ടായിട്ടും പല സംവിധായകര്‍ക്കും അസോസിയേറ്റ് ആയി നില്‍ക്കേണ്ടി വന്ന സംവിധായകനായിരുന്നു ജി. മാര്‍ത്താണ്ഡന്‍. ഷാജി കൈലാസ്, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ലാല്‍, ഷാഫി, ടി.കെ. രാജീവ് കുമാര്‍ രാജീവ്‌നാഥ്, നിസാര്‍, അന്‍വര്‍ റഷീദ് എന്നിവരുടെയൊക്കെ അസോസിയേറ്റ് ആയി വര്‍ഷങ്ങളോളം കഴിയുകയായിരുന്നു മാര്‍ത്താണ്ഡന്‍. ഒടുവില്‍ ശാപമോക്ഷം കിട്ടിയത് ബെന്നി പി. നായരമ്പലത്തിന്റെ സഹായം കൊണ്ടായിരുന്നു. മമ്മൂട്ടിയുടെ സഹ നിര്‍മാതാവ് ആന്റോ ജോസഫ് സിനിമ നിര്‍മിക്കാന്‍ സഹായവും നല്‍കി.

Daivathinte Swantha Cleetus

മമ്മൂക്കയെ വച്ച് ആദ്യചിത്രമൊരുക്കുകയായിരുന്നു മാര്‍ത്താണ്ഡന്റെ ആഗ്രഹം. കാരണം മമ്മൂട്ടിയുടെ പല ഹിറ്റുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. മാര്‍ത്താണ്ഡന്റെ കഴിവ് മമ്മൂട്ടിക്ക് നന്നായി അറിയാം. അങ്ങനെ അറിഞ്ഞുകൊണ്ട് മമ്മൂട്ടി സഹായിച്ച മറ്റൊരു അസോസിയേറ്റ് ആയിരുന്നു ബ്ലസി. മലയാളത്തിലെ പ്രധാനപ്പെട്ട പല സംവിധായകരുടെയും അസോസിയേറ്റ് ആയിരുന്ന ബ്ലസിക്ക് ആദ്യചിത്രമൊരുക്കാന്‍ അവസരം നല്‍കിയത് മമ്മൂട്ടിയായിരുന്നു. കാഴ്ച എന്ന ചിത്രത്തിലൂടെ ബ്ലസി പുറത്തുവന്നു. അല്ലെങ്കില്‍ പിന്നെയും വര്‍ഷങ്ങളോളം അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കേണ്ടി വരുമായിരുന്നു.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിനു നിര്‍മാതാവിനെ കൊണ്ടുവന്നത് ആന്റോ ജോസഫ് ആയിരുന്നു. തിരക്കഥയെഴുതാമെന്ന് ബെന്നിയും സമ്മതിച്ചു. മാര്‍ത്താണ്ഡന്റെ കഴിവില്‍ മമ്മൂട്ടിയും സന്തുഷ്ടന്‍. ഇപ്പോള്‍ ചിത്രം നല്ലപേരുണ്ടായക്കിയതോടെ ഇനി മാര്‍ത്താണ്ഡന്റെ സമയമായി. ഇനിയും നല്ല ചിത്രങ്ങള്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ള സംവിധായകനാണ് താനെന്ന് മാര്‍ത്താണ്ഡന്‍ തെളിയിച്ചു.

English summary
G Marthandan learned his trade as an assistant director with filmmakers such as Ranjith, Shaji Kailas, Lal, Shafi and etc. Now he directed his debut movie Daivathinte Swantham Cleetus.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam