Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലണ്ടന്‍ ബ്രിഡ്ജിനായി പൃഥ്വി സമയം കണ്ടെത്തി
പൃഥ്വിരാജിന്റെ ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്. റിലീസിനായി പല തീയതികള്‍ പ്രഖ്യാപിച്ചെങ്കിലും ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാവാത്തതിനാല്‍ എല്ലാം മാറ്റിവെയ്ക്കുകയായിരുന്നു. പൃഥ്വിരാജ് മറ്റ് ചിത്രങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായതും ഡേറ്റില്ലാത്തതുമെല്ലാമായിരുന്നു ചിത്രം പ്രതിസന്ധിയിലാകാന്‍ കാരണം. ഒടുക്കം ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ക്ക് സന്തോഷത്തിനുള്ള വകയുണ്ടായിരിക്കുകയാണ്. അധികം വൈകാതെ ലണ്ടന്‍ ബ്രിഡ്ജ് പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.
പൃഥ്വി ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനായി സമയം കണ്ടെത്തുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്. പൃഥ്വി വ്യത്യസ്തമായ ഗറ്റപ്പില്‍ എത്തുന്നചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയും നന്ദിതയുമാണ് നായികമാര്‍.
ലണ്ടന്‍ ബ്രിഡ്ജിന് നല്കിയ ഡേറ്റ് പൃഥ്വി തന്റെ ഡ്രീം പ്രൊജക്ടായ കാവ്യതലൈവനുവേണ്ടി മറിച്ചതോടെയാണ് ചിത്രം പ്രതിസന്ധിയിലായത്. എന്തായാലും പ്രശ്നത്തിന് ഒടുക്കം പൃഥ്വിതന്നെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഓണച്ചിത്രമായി റിലീച് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് സെപ്റ്റംബര്‍ 25ലേയ്ക്കും അതിനുശേഷം ഒക്ടോബര്‍ 25ലേയ്ക്കും മാറ്റിയിരുന്നു. ഒടുവില്‍ റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു.
അനില്‍ സി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് മാസ്റ്റേഴ്സ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജിനു എബ്രഹാമാണ്. ചിത്രത്തില്‍ പ്രതാപ് പോത്തന് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുകേഷ്, ലെന, പ്രേംപ്രകാശ്, സുനില്‍ സുഗത എന്നിവരെല്ലാം ചിത്രത്തിലുണ്ട്.