»   » ജയലളിതയെ കുറിച്ച് സിനിമയൊരുങ്ങുന്നു...നടി ആരെന്നറിയുമോ?

ജയലളിതയെ കുറിച്ച് സിനിമയൊരുങ്ങുന്നു...നടി ആരെന്നറിയുമോ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ജയലളിതയെ കുറിച്ച് സിനിമയെടുക്കുകയാണെങ്കില്‍ ആ റോള്‍ താനാണ് ചെയ്യുകയെന്ന് തെന്നിന്ത്യന്‍ നടി തൃഷ നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴകത്തിന്റെ അമ്മ ഓര്‍മ്മയായതിനുശേഷം ഇപ്പോഴിതാ മറ്റൊരുനടി ജയലളിതയെ കുറിച്ച് സിനിമയെടുക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ച് മുന്നോട്ടു വന്നിരിക്കുന്നു.

മോഡലും നര്‍ത്തകിയും നടിയുമായ സനാ ഖാനാണ് ജയലളിതയുടെ ജീവിതം സിനിമയാക്കാനാഗ്രഹിക്കുന്നത്. ചിത്രത്തില്‍ ജയലളിതയായി അഭിനയിക്കുക താന്‍തന്നെയായിരിക്കുമെന്നാണ് സന പറയുന്നത്. ജയ ലളിതയുമായി നേരിയ രൂപസാദൃശ്യവും നടിയ്ക്കുണ്ട്.

Read more: ഒരു സ്ത്രീയെന്ന പരിഗണന പോലും അവരെനിക്കു തന്നില്ല; ഗായിക സയനോര

sana-16-1481

മോഡലായി കരിയര്‍ ആരംഭിച്ച സന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആറാം പതിപ്പിലെ മത്സരാര്‍ത്ഥിയായിരുന്നു 50 ലധികം പരസ്യ ചിത്രങ്ങളിലും  വിവിധ ഭാഷകളിലായി 14 ഓളം ചിത്രങ്ങളിലും സന അഭിനയിച്ചിട്ടുണ്ട്. സില്‍ക്ക്
സ്മിതയുടെ ജീവിതകഥ പറയുന്ന ക്ലൈമാക്‌സിലൂടെ സന മലയാളത്തിലും അഭിനയിച്ചു.

അടുത്തു പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം വജാം തും ഹോയില്‍ സനയായിരുന്നു നായിക. ഗ്ലാമര്‍ റോളായിരുന്നു നടിയ്ക്ക് ചിത്രത്തില്‍.

English summary
Actor Sana Khan, who would soon be seen in the upcoming erotic thriller'Wajah Tum Ho', recently expressed her desire to play late Tamil Nadu chief minister J Jayalalithaa onscreen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam