twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും ഫഹദും തമ്മിലുള്ള മത്സരം! ബോക്‌സോഫീസില്‍ വിട്ട് കൊടുക്കാതെ രാജയും അതിരനും മിന്നിക്കുന്നു

    |

    ഫഹദ് ഫാസിലിന് വിജയ തുടക്കമാണ്. 2018 അവസാനമെത്തിയ ഞാന്‍ പ്രകാശന്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തുന്നതിനൊപ്പമാണ് കുമ്പളങ്ങി നൈറ്റ്‌സ് റിലീസ് ചെയ്യുന്നത്. 2019 ലെ ആദ്യ ഹിറ്റ് മൂവിയായി കുമ്പളങ്ങിക്കാര്‍ റെക്കോര്‍ഡ് നേടിയതിന് പിന്നാലെ അതിരന്‍ എന്ന സിനിമ കൂടി റിലീസിനെത്തിയിരിക്കുകയാണ്. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഏപ്രില്‍ പന്ത്രണ്ടിനായിരുന്നു അതിരന്റെ റിലീസ്.

     മമ്മൂട്ടിയ്ക്ക് പിന്നാലെ ദുല്‍ഖറിന്റെ മാസ് എന്‍ട്രിയും! മേയ് പത്തിന് ബോളിവുഡില്‍ നിന്നും സര്‍പ്രൈസ് മമ്മൂട്ടിയ്ക്ക് പിന്നാലെ ദുല്‍ഖറിന്റെ മാസ് എന്‍ട്രിയും! മേയ് പത്തിന് ബോളിവുഡില്‍ നിന്നും സര്‍പ്രൈസ്

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജയും ഇതേ ദിവസമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മധുരരാജയ്ക്കും അതിരനും മുന്‍പ് റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ലൂസിഫര്‍ ബോക്‌സോഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയിരുന്നു. വലിയ മത്സരത്തോടെയാണ് ഇരുസിനിമകളും തിയറ്ററുകളിലേക്ക് എത്തിയത്. ഇപ്പോഴിതാ ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം മധുരരാജയും അതിരനും ഒപ്പത്തിനൊപ്പം പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്.

    ഹിറ്റ് സിനിമകള്‍

    ഹിറ്റ് സിനിമകള്‍

    ഇക്കൊല്ലത്തെ അവധിക്കാലം കണക്കിലെടുത്ത് കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ സ്വാധീനിക്കുന്ന സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. എല്ലാം ഒന്നിനൊന്ന് മികച്ച പ്രതികരണം നേടിയതോടെ ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ എത്തിയത്. ആരാധകരെ ത്രസിപ്പിക്കുന്ന ഘടകങ്ങളായിരുന്നു മധുരരാജയില്‍ നിറഞ്ഞ് നിന്നത്. ഫഹദിന്റെ അതിരന്‍ ഒരു സൈക്കോ ത്രില്ലര്‍ മൂവിയായിരുന്നു.

     ബോക്‌സോഫീസ് നിറച്ച് രാജ

    ബോക്‌സോഫീസ് നിറച്ച് രാജ

    മധുരരാജ ബോക്‌സോഫീസില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ആദ്യ ദിവസം ആഗോളതലത്തില്‍ 9 കോടിയ്ക്ക് മുകളിലായിരുന്നു സിനിമ നേടിയത്. ആദ്യ നാല് ദിവസം പിന്നിടുമ്പോള്‍ 32 കോടിയ്ക്ക് മുകളിലായി. പിന്നീടുള്ള ദിവസങ്ങളിലും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചിരുന്നത്. കേരളത്തിലെ പ്രമുഖ സെന്ററുകളില്‍ ഒന്നായ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സ,് തിരുവനന്തപുരം പെക്‌സ്, സിംഗിള്‍സ് എന്നിവിടങ്ങളിലെല്ലാം മോശമില്ലാത്ത സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ മധുരരാജയ്ക്ക് കഴിഞ്ഞിരുന്നു.

    പത്ത് ദിവസം കഴിയുമ്പോള്‍

    പത്ത് ദിവസം കഴിയുമ്പോള്‍

    ഏപ്രില്‍ പന്ത്രണ്ടിന് റിലീസ് ചെയ്ത് മധുരരാജ പത്ത് ദിവസം കഴിയുമ്പോള്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 45 ലക്ഷത്തിന് മുകളില്‍ നേടിയിരിക്കുകയാണ്. നിലവില്‍ ഇവിടെ നിന്നും 14 ഷോ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതില്‍ നിന്നും നാല് ലക്ഷത്തിന് മുകളില്‍ പ്രതിദിനം ലഭിക്കുന്നുണ്ട്. എറണാകുളം സരിതയില്‍ നിന്നും 20 ലക്ഷമാണ് ലഭിച്ചത്. ഇതോടെ വരും ദിവസങ്ങളില്‍ ബോക്‌സോഫീസില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

     വിദേശത്ത് നിന്നും മിന്നിച്ചു

    വിദേശത്ത് നിന്നും മിന്നിച്ചു

    കേരള ബോക്‌സോഫീസില്‍ മാത്രമല്ല വിദേശ സെന്ററുകളിലും മധുരരാജ മിന്നിച്ച് കൊണ്ടിരിക്കുകയാണ്. യുഎഇ, ജിസിസി സെന്ററുകളില്‍ നിന്നും ഒന്‍പത് ദിവസം കൊണ്ട് മധുരരാജ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടും ഫോറം കേരള പുറത്ത് വിട്ടിരുന്നു. യുഎഇ യില്‍ നിന്ന് മാത്രം 6.83 കോടിയും ജിസിസി സെന്ററുകളില്‍ നിന്ന് 3.97 കോടിയും മധുരരാജ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ആദ്യ 9 ദിവസങ്ങള്‍ക്കുള്ളില്‍ 10.82 കോടിയാണ് യുഎഇ, ജിസിസി യില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

     അതിരനും പിന്നാലെയുണ്ട്

    അതിരനും പിന്നാലെയുണ്ട്

    മധുരരാജയ്‌ക്കൊപ്പം റിലീസ് ചെയ്ത അതിരനും മോശമില്ലാത്ത പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ കഴിയുമ്പോള്‍ അതിരന്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 41.89 ലക്ഷം നേടിയിരിക്കുകയാണ്. 94.5 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു ഈ നേട്ടം. മധുരരാജയെ അപേക്ഷിച്ച് വെറും നാല് ലക്ഷത്തിന്റെ കുറവേ ഇവിടെ നിന്നും അതിരനുള്ളു. പ്രതിദിനം പന്ത്രണ്ടോളം ഷോ ആണ് അതിരന് ഇവിടെ നിന്നും ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ മധുരരാജയ്‌ക്കൊപ്പമോ അതിന് മുന്നിലെ എത്താനുള്ള പ്രകടനമായിരിക്കും ഫഹദ് കാഴ്ച വെക്കുന്നത്.

    English summary
    Athiran and Madhura Raja latest collection report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X