»   » ഭാഗ് മില്‍ഖ ഭാഗ് കാണാന്‍ പി ടി ഉഷയെത്തി

ഭാഗ് മില്‍ഖ ഭാഗ് കാണാന്‍ പി ടി ഉഷയെത്തി

Posted By:
Subscribe to Filmibeat Malayalam

കൊച്ചി:പറക്കും സിംഗിനെ കാണാന്‍ പയ്യോളി എക്‌സ്പ്രസ് എത്തിയപ്പോള്‍ കാണികള്‍ക്ക് കൗതുകമായി. മില്‍ഖാസിംഗിന്റെ ജീവിതം പ്രമേയമാക്കിയ ഭാഗ് മില്‍ക്ക ഭാഗ് കാണാന്‍ പി.ടി ഉഷ എത്തി. ചിത്രം റിലീസായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് നേടിയത്. ഫര്‍ഹാന്‍ അക്തര്‍ ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തോടുള്ള ഫര്‍ഹാന്റെ അര്‍പ്പണ ബോധം കണ്ട് മില്‍ഖാ സിംഗ് തന്നെ അതിശയിച്ച് പോയിട്ടുണ്ട്. സോനം കപൂറാണ് ചിത്രത്തിലെ നായിക.രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഇന്ത്യയിലെ കായിക താരങ്ങളുടെ ജീവിതത്തില്‍ മിക്കപ്പോഴും സമാനതകള്‍ ഏറെയുണ്ട്. പട്ടിണിയും , ദുരിതങ്ങളും വെല്ലുവിളി തീര്‍ത്ത ജീവിതത്തെ അതിജീവിച്ചാണ് പലരും നേട്ടങ്ങളുടെ പടവുകള്‍ കയറിയത്. പിടി ഉഷയ്ക്കും മില്‍ഖാസിംഗിനും ഇത്തരം സമാനതകള്‍ ഏറെ. ഒളിംപിക്സ് നേട്ടം നഷ്ടമാകുന്നതിലും ഇരുവര്‍ക്കുമിടയില്‍ സാമനതകള്‍ ഏറെ.

ഇന്ത്യ പാക് വിഭജനം തീര്‍ത്ത മുറിപ്പാടുകള്‍ മില്‍ഖാസിംഗിന്റെ കുട്ടിക്കാലത്തെ എല്ലാ സന്തോഷങ്ങളെയും കവര്‍ന്നെടുത്തു. പഞ്ചാബ് പ്രവിശ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ജീവന് വേണ്ടി ഓടിക്കിതച്ചെത്തിയ മില്‍ഖ വിജയിച്ചെങ്കിലും സ്വന്തം സഹോദരനും രണ്ട് സഹോദരിമാരും കൊല്ലപ്പെടുന്നതിന് അദ്ദേഹം ദൃക്‌സാക്ഷിയായി. പണമില്ലാതെ ട്രെയിന്‍ യാത്ര ചെയ്തതിന് ജയില്‍ വാസം, അഭയാര്‍ത്ഥി ക്യാന്പുകളിലെ ദുരിത ജീവിതം ഇവയൊക്കെയായിരുന്നു മില്‍ക്കാ സിംഗിന്റെ ജീവിതത്തിന്റെ മുതല്‍ കൂട്ട്.

ദുരിത പൂര്‍ണമായ ജീവിതത്തില്‍ നിന്ന് കരുത്താര്‍ജ്ജിച്ച് ജീവിതത്തില്‍ വിജയങ്ങള്‍ നേടിയ മില്‍ഖാ സിംഗിന്റെ ജീവിതം പുതു തലമുറയ്ക്കുള്ള പാഠമാണെന്ന് പി ടി ഉഷ പറഞ്ഞു. ഉഷയോടൊപ്പം മയൂഖജോണിയും ചിത്രം കാണുന്നതിനായി എത്തിയിരുന്നു.

English summary
The most awaited movie of 2013 BHAAG MILKHA BHAAG starring Farhan Akhtar and Sonam Kapoor directed by Rakeysh Omprakash Mehra has become the fever of the town.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam