»   » കൊച്ചി പഴയ കൊച്ചിയല്ല,നടിയ്ക്ക് പിന്നാലെ നിർമാതാവും; 'ആകാശമിഠായി' നിര്‍മ്മാതാവിനെതിരെ ഗുണ്ടാ ആക്രമണം

കൊച്ചി പഴയ കൊച്ചിയല്ല,നടിയ്ക്ക് പിന്നാലെ നിർമാതാവും; 'ആകാശമിഠായി' നിര്‍മ്മാതാവിനെതിരെ ഗുണ്ടാ ആക്രമണം

Posted By: Nihara
Subscribe to Filmibeat Malayalam

സമുദ്രക്കനിയുടെ ആദ്യ സംവിധാന സംരംഭമായ ആകാശ മിഠായി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് മഹാ സുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ് മദ്യലഹരിയില്‍ ഒരു സംഘം യുവാക്കള്‍ അഴിഞ്ഞാടിയത്.

തലയ്ക്കും ചെവിക്കും പരിക്കേറ്റ സുബൈറിനെയും തലയ്ക്കു മാരകമായി പരിക്കേറ്റ് സെക്യൂരിറ്റി ജീവനക്കാരനെയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് നടന്‍ ജയറാം ഉള്‍പ്പടെയുള്ളവര്‍ സംഭവ സ്ഥലത്തെത്തി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നടിക്ക് പിന്നാലെ നിര്‍മ്മാതാവും ആക്രമിക്കപ്പെട്ടു

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോകുന്നതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് വിമുക്തരാകുന്നതിന് മുമ്പേയാണ് വീണ്ടും സിനിമാ മേഖലയിലുള്ളവര്‍ക്ക് നേരെ ആക്രമണം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്.

സമുദ്രക്കനി, ജയറാം ചിത്രം ആകാശമിഠായി

ദേശീയ അവാര്‍ഡ് ജേതാവായ സമുദ്രക്കനിയുടെ ആദ്യ സംവിധാന സംരംഭമായ ആകാശ മിഠായിയില്‍ ജയറാമാണ് നായകനാവുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് മഹാ സുബൈറിനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്ക്കുമാണ് പരിക്കേറ്റത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ മദ്യപിച്ചെത്തിയ യുവാക്കളാണ് ആക്രമിച്ചത്.

ഹോട്ടലില്‍ വെച്ച് ആക്രമിക്കപ്പെട്ടു

സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് 10 അംഗ സംഘമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകാശമിഠായിയുടെ പ്രൊഡക്ഷന്‍ ടീം താമസിച്ചിരുന്ന ഇടശേരി മാന്‍ഷന്‍ ഹോട്ടലില്‍ വെച്ചാണ് നിര്‍മ്മാതാവിനെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും ആക്രമിച്ചത്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ജയറാമുള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി

നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് നടന്‍ ജയറാമുള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

മീശമാധവനിലൂടെ തുടങ്ങി

ദിലീപ് ചിത്രമായ മീശമാധവന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്താണ് മഹാ സുബൈര്‍ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. മനസ്സിനക്കരെ, തിരക്കഥ, പാലേരി മാണിക്യം തുടങ്ങിയ നിരവധി സിനിമകള്‍ സുബൈര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

നായികയെ മാറ്റി

കസബയിലൂടെ ശ്രദ്ധിക്കപ്പെട്ട വരലക്ഷ്മി ശരത് കുമാറിനെയായിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത്. സമുദ്രക്കനി ജയറാം ടീമിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷത്തിലായിരുന്നു താരം. എന്നാല്‍ പീന്നീടാണ് നായികയെ മാറ്റിയ കാര്യം നിര്‍മ്മാതാവ് അറിയിച്ചത്.

English summary
Two persons were injured in a goonda attack against a film crew here on Tuesday night. Malayalam producer Maha Subair and production controller Badusha were injured in the attack by a goonda gang of 10 men. One person in the gang has been identified as Anish from Thammanam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam