»   » ഇര,ഒരു പദമല്ല വേദനയാണ്! അതിന്റെ ആഴം തിരിച്ചറിയുന്നു!ഇനി അങ്ങനെ വിളിക്കരുത് ആരെയും:നടിയുടെ സഹോദരന്‍

ഇര,ഒരു പദമല്ല വേദനയാണ്! അതിന്റെ ആഴം തിരിച്ചറിയുന്നു!ഇനി അങ്ങനെ വിളിക്കരുത് ആരെയും:നടിയുടെ സഹോദരന്‍

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും ഒന്നടങ്കം ഞെട്ടിപ്പിച്ചൊരു സംഭവമായിരുന്നു ഫെബ്രുവരി 17 ന്‌കൊച്ചിയില്‍ അരങ്ങേറിയത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മലയാള സിനിമയിലെ യുവനടി ആക്രമണത്തിനിരയായി. സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിപ്പിച്ചൊരു സംഭവമായിരുന്നു അന്ന് അരങ്ങേറിയത്. താരസംഘടനയും സിനിമാപ്രവര്‍ത്തകരും പിന്തുണയുമായി നടിക്കൊപ്പമുണ്ടായിരുന്നു. സിനിമയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്ത്രീകള്‍ ചേര്‍ന്ന വനിതാ സംഘടന വരെ രൂപീകരിച്ചു.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. നിര്‍ണ്ണായകമായ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളെ ഉള്‍പ്പടെ ചോദ്യം ചെയ്തിരുന്നു. ഇര എന്ന പദത്തിന് ഇത്രയധികം വേദന നല്‍കാന്‍ കഴിയുമെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് നടിയുടെ സഹോദരന്‍ പറയുന്നു.

ഇരയുടെ വേദന

ഇര എന്ന പദം മുന്‍പ് പലപ്പോഴായി പല അവസരങ്ങളില്‍ ഉപയോഗിച്ചത് ഓര്‍ക്കുന്നതിനോടൊപ്പം തന്നെ ആ പദം തങ്ങളില്‍ ഉണ്ടാക്കുന്ന വേദനയെക്കുറിച്ചുമാണ് സംവിധായകന്‍ വിവരിച്ചിട്ടുള്ളത്.മുന്‍പ് പലരും ഈ പദം പല തരത്തില്‍ ഉപയോഗിച്ചതിനെക്കുറിച്ചും ഇപ്പോള്‍ ഓര്‍ത്തു പോവുകയാണെന്ന് അദ്ദേഹം പറയുന്നു.

പണ്ടും വേദനിപ്പിക്കുമായിരുന്നു

ഇര എന്ന പദം മുന്‍പും തന്നെ വേദനിപ്പിക്കുമായിരുന്നു. ഒറ്റപ്പെടലും പരാജയവും കണ്ണീരുമെല്ലാം കൂടിക്കലര്‍ന്ന് നിസ്സഹായതയുടെ ഒരു പരിവേഷമായിരുന്നു ആ പദം അന്ന് നല്‍കിയിരുന്നത്.

ഇപ്പോള്‍ അനുഭവിക്കുന്നത്

സഹോദരിയുടെ മാനത്തിന് മുകളില്‍ കൂടുതല്‍ തീവ്രതയോടെ ആ പദം നില്‍ക്കുകയാണ്. ജീവിതത്തില്‍ മുന്‍പെങ്ങും അനുഭവിക്കാത്തൊരു വേദന കൂടിയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും സഹോദരന്‍ കുറിച്ചിട്ടുണ്ട്.

യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുപോകുന്നു

ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോകുന്ന ഒരു വ്യക്തിയേയും
കുടുംബത്തെയും ഇര എന്ന പദം എത്രത്തോളം വേദനിപ്പിക്കുമെന്നത് കൂടി ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

മാധ്യമലോകത്തോട് അപേക്ഷ

ഇര എന്നതിനും അപ്പുറത്ത് ആരെയും വേദനിപ്പിക്കാത്തൊരു പദം കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അപേക്ഷിക്കുകയാണ് അദ്ദേഹം. ഇര എന്ന പദം അത്രമേല്‍ വേദനയാണ് ആ കുടുംബത്തിനെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

English summary
Attacked actress brother is talking about calling her as apray, see the facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam