»   » എന്നെ തോല്‍പ്പിക്കാന്‍ കഴിയില്ല.. ആക്രമിയ്ക്കപ്പെട്ട നടിയുടെ ഈ വാക്കുകളെ സല്യൂട്ട് ചെയ്യണം

എന്നെ തോല്‍പ്പിക്കാന്‍ കഴിയില്ല.. ആക്രമിയ്ക്കപ്പെട്ട നടിയുടെ ഈ വാക്കുകളെ സല്യൂട്ട് ചെയ്യണം

By: Nihara
Subscribe to Filmibeat Malayalam

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് മലയാളത്തിലെ യുവഅഭിനേത്രി ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ ദിവസങ്ങള്‍ക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. മലയാള സിനിമയിലെ മുന്‍നിര താരങ്ങളടക്കമുള്ളവര്‍ സംഭവത്തെ അപലപിച്ചിരുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധക്കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.

നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്കാണ് സഹായം അഭ്യര്‍ത്ഥിച്ച് അഭിനേത്രി ചെന്നത്. പിന്നീട് ലാലിന്റെ സഹായത്തോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. കന്നഡ നിര്‍മ്മാതാവും നടിയുടെ പ്രതിശ്രുതവരനും സുഹൃത്തുക്കളും ഏറെ പണിപ്പെട്ടാണ് നടിയെ സാധാരണ നിലയിലേക്ക് കൊണ്ടുവന്നത്. സംഭവത്തിന് ശേഷം നടി സുഹൃത്തായ രമ്യാ നമ്പീശന്റെ കൂടെയായിരുന്നു താമസിച്ചത്. ആക്രമണം ഏല്‍പ്പിച്ച മുറിവുകളില്‍ നിന്നും മുക്തയായി പുതിയ സിനിമയായ ആദമിന്റെ സെറ്റില്‍ നടി എത്തിയ കാര്യം ചിത്രത്തിലെ നായകനായ പൃഥ്വിരാജാണ് വെളിപ്പെടുത്തിയത്. ഭാര്യയ്ക്കും അമ്മയ്ക്കും ശേഷം താന്‍ കണ്ട ധൈര്യമുള്ള സ്ത്രീയാണ് നടിയെന്ന് പൃഥ്വി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

പ്രതികരണവുമായി നടി

താന്‍ തിരിച്ചു വരിക തന്നെ ചെയ്യുമെന്ന് പറഞ്ഞാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിട്ടുള്ളത്. സംഭവത്തിനു ശേഷം ഷൂട്ടിങ്ങ് സെറ്റിലെത്തിയ നടി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് അന്വേഷണത്തെ ബാധിക്കുമെന്ന പോലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് പത്രസമ്മേളനം ഉപേക്ഷിക്കുകയായിരുന്നു.

ജീവിതം പലതവണ തളര്‍ത്തി

ജീവിതം പലതവണ എന്നെ തളര്‍ത്തിയിട്ടുണ്ട്. ദു:ഖവും തോല്‍വിയും അനുഭവിച്ചറിയുകയും ചെയ്തിട്ടുണ്ട്. സ്‌നേഹവും പിന്തുണയുമായി കൂടെ നിന്നവര്‍ക്ക് നന്ദിയെന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുള്ളത്.

ആദമിന്‍റെ ലൊക്കേഷനിലെത്തി

പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ആദമിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജും തമിഴ് താരം ശശരികുമാറും വേഷമിട്ട മാസ്റ്റേഴ്‌സിന്‍രെ തിരക്കഥ ഒരുക്കിയത് ജിനു എബ്രഹാമാണ്.

തിരിച്ചു വരവ് പൃഥ്വിക്കും നരേനുമൊപ്പം

പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ആദമിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജും തമിഴ് താരം ശശരികുമാറും വേഷമിട്ട മാസ്റ്റേഴ്‌സിന്‍രെ തിരക്കഥ ഒരുക്കിയത് ജിനു എബ്രഹാമാണ്.

റോബിന്‍ഹുഡിന് ശേഷം

റോബിന്‍ഹുഡിന് ശേഷം പൃഥ്വിരാജും നരേനും ഭാവനയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ആദം.റൊമാന്റിക് എന്റര്‍ടെയിനറായ ചിത്രത്തില്‍ പാലാക്കാരനായ ആദം ജോണ്‍ പോത്തനായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മറ്റൊരു പ്രധാന വേഷത്തില്‍ നരേനും ചിത്രത്തിലുണ്ട്. റോബിന്‍ഹുഡിന് ശേഷം മൂവരും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

English summary
After almost about two weeks, the Mollywood attacked actress who attacked in a moving car has posted a moving message on her Instagram account. She has courageously came forward to talk about how she sees the incident and vows to overcome her ordeal. Sharing a photo in her private Instagram account, she wrote, ''Life has knocked me down a few times, it showed me things I never even imagined. But I could face all those and will overcome in the future as well'', she said.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam