»   » തലകുനിക്കേണ്ടതും പതറേണ്ടതും ഞാനല്ല; ഷൂട്ടിങിന് വരുന്നതിന് മുന്‍പ് ആക്രമണത്തിനിരയായ നടി പറഞ്ഞത്

തലകുനിക്കേണ്ടതും പതറേണ്ടതും ഞാനല്ല; ഷൂട്ടിങിന് വരുന്നതിന് മുന്‍പ് ആക്രമണത്തിനിരയായ നടി പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

സ്ത്രീകള്‍ക്ക് ഒരു മാതൃകയാണ് ആ നടി. ആക്രമിക്കപ്പെട്ടതിന് ശേഷം ഒന്നിനും വയ്യെന്നും നാണക്കേടാണെന്നും നടി കരുതിയിരുന്നെങ്കില്‍ പള്‍സര്‍ സുനി എന്ന പ്രതി ഇനിയും നായികമാരെ തട്ടിക്കൊണ്ടു പോയി പണം സമ്പാദിക്കാന്‍ ശ്രമിച്ചേനെ. ആരും എതിര്‍ക്കാനില്ല എന്ന ധൈര്യത്തില്‍ ഒരു കുറ്റവാളി സമൂഹത്തില്‍ എതിരാളികളില്ലാതെ വളരും. എന്നാല്‍ നടിയുടെ ധീരമായ തീരുമാനം കൊണ്ട് അയാള്‍ പിടിക്കപ്പെട്ടു.

ജീവിതത്തില്‍ ജയിച്ച നായികയാണ്, അവള്‍ക്കൊപ്പം നിന്ന് വീണ്ടും അഭിനയത്തിലേക്ക് കൈപ്പിടിയ്ക്കുകെയും ചെയ്ത പൃഥ്വിരാജിനും അഭിനന്ദനം

നടി പരാതി കൊടുക്കുകയും തന്റെ നിലപാടില്‍ നിന്ന് പിന്മാറാതെ ഉറച്ചു നില്‍ക്കുകയും ചെയ്തു. സിനിമയിലെ സഹപ്രവര്‍ത്തകരും സമൂഹത്തിലെ സാധാരണക്കാരും ഭാവനയ്‌ക്കൊപ്പം നില്‍ക്കുകയും നടി അഭിമാനമാണെന്നും പറഞ്ഞു. സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മാറി, സഹതാരങ്ങളുടെ പിന്തുണയോടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് ഭാവന എത്തി. ഷൂട്ടിങിന് വരുന്നതിന് മുന്‍പ് നടി പറഞ്ഞുവത്രെ, തലകുനിക്കേണ്ടത് ഞാനല്ല എന്നെ ആക്രമിച്ചവരാണ് എന്ന്.

ആദമിന്റെ സെറ്റിലേക്ക്

വീണ്ടും ക്യാമറയുടെ വെളിച്ചത്തിലേക്ക് നടി എത്തിയത് പണ്ടത്തേതിലും കൂടുതല്‍ കരുത്തോടെയാണ്. സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയും നടിയ്ക്കുണ്ട്. ആദം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ആദ്യ ദിവസം തന്നെ നടി എത്തി.

ആദ്യം മടിച്ചു നിന്നു

നേരത്തെ പുറത്തേക്കിറങ്ങാനും ക്യാമറയ്ക്ക് മുന്നില്‍ വരാനും നടിയ്ക്ക് മടിയുണ്ടായിരുന്നു. ആ അവസ്ഥയില്‍ ഷൂട്ടിങ് മാറ്റിവയ്ക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചെങ്കിലും, പിന്നീട് പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ നിര്‍ബന്ധിച്ചതോടെ ഷൂട്ടിങിന് എത്താം എന്ന് നടി തീരുമാനിയ്ക്കുതയായിരുന്നു.

തല കുനിക്കേണ്ടത് ഞാനല്ല

പ്രതികള്‍ പിടിയ്ക്കപ്പെട്ട സാഹചര്യത്തില്‍ സമൂഹത്തിന് മുന്നില്‍ തല കുനിക്കേണ്ടതും പതറേണ്ടതും ഞാനല്ല അവരാണ് എന്ന നിലപാടിലാണ് നടി ഷൂട്ടിങ് ലൊക്കേഷനിലെത്തിയത്. തന്നെ ആക്രമിച്ചവരാണ് മുഖം മൂടി നടക്കേണ്ടത് എന്നും തെറ്റ് ചെയ്തത് അവരാണ് എന്നും നടി ഭാഗ്യ ലക്ഷ്മിയോട് പറഞ്ഞുവത്രെ.

ആദം എന്ന ചിത്രം

മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ രചയിതാവായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം. റൊമാന്റിക് ചിത്രമായ ആദത്തില്‍ നടിയ്‌ക്കൊപ്പം പൃഥ്വിരാജും നരേനും മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. മണിയന്‍ പിള്ള രാജു ആദ്യ ക്ലാപ്പ് അടിച്ചുകൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു.

പൃഥ്വിരാജ് പറഞ്ഞത്

ഷൂട്ടിങിനായി ലൊക്കേഷനിലെത്തുന്ന നടിയെ ക്യാമറകളുമായി എത്തി ബുദ്ധിമുട്ടിയ്ക്കരുത് എന്ന് പൃഥ്വിരാജ് അഭ്യര്‍ത്ഥിച്ചു. സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി സംസാരിക്കേണ്ടത് തന്റെ ചുമതലയാണെന്ന മുഖവുരയോടെയാണ് പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയത്. നടിയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കണമെന്ന് തോന്നുമ്പോള്‍ സംസാരിയ്ക്കുമെന്ന് പൃഥ്വിരാജ് അറിയിച്ചു.

English summary
Attacked actress has finally joined started filming for the upcoming Prithviraj movie Adam, directed by Jinu Abraham

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam