»   » തീവണ്ടിയിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ചു, ആരും സഹായിച്ചില്ല, ദുരനുഭവം തുറന്ന് പറ‍ഞ്ഞ് താരം

തീവണ്ടിയിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ചു, ആരും സഹായിച്ചില്ല, ദുരനുഭവം തുറന്ന് പറ‍ഞ്ഞ് താരം

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ പ്രശസ്ത യുവനടിയെ തീവണ്ടിയിൽ ആക്രമിക്കാൻ ശ്രമിച്ചു. ബുധാനാഴ്ച മവേലി എക്സ്പ്രസിലാണ് നടിയ്ക്ക് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

actor

ലാലേട്ടന്റെ പിൻഗാമി പ്രണവല്ല! അഭിനയത്തിൽ സൂപ്പർ സ്റ്റാറിന്റെ പിൻമുറക്കാരൻ ഈ യുവ താരം!

ബുധനാഴ്ച്ച രാത്രി മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നടിയെ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാൻ ശ്രമിച്ചത്. ഇയാളുടെ കൈ പിടിച്ചുവെച്ച് ബഹളം വെയ്ച്ചുവെങ്കിലും ആ സമയത്ത് ആരും സഹായിക്കാനെത്തിയില്ലെന്നും താരം പറഞ്ഞു.ഒടുവില്‍ അതേ തീവണ്ടിയിൽ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് തന്നെ സഹായത്തിന് എത്തിയതെന്നും നടി വ്യക്തമാക്കി.

അപമര്യാദയായി പെരുമാറിയ ബിസിനസ്സുകാരന് എട്ടിന്റെ പണി കൊടുത്ത് മലയാളി നടി! സംഭവം ഇങ്ങനെ...

തനിയ്ക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണം നടന്നപ്പോൾ ആരും സഹായത്തിനു എത്തിയില്ല. സിനിമയിലെ സുഹൃത്തുക്കള്‍ മാത്രം ആണ് പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സഹായിച്ചതെന്ന് നടി പ്രതികരിച്ചു. സോഷ്യൽ മീഡയയിലൂടെ മാത്രമാണ് മലയാളികൾ പ്രതികരിക്കുന്നതെന്നും കണ്‍മുന്നില്‍ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാല്‍ ആരും തിരിഞ്ഞ് നോക്കില്ലെന്നും നടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മലയാളത്തിൽ ബാല താരമായി തുടങ്ങി പിന്നെ  മറ്റു അന്യഭാഷ ചിത്രങ്ങളിലും നായികയായി തിളങ്ങുന്ന താരമാണ്.

English summary
Attempt to molest actress on train; one arrested

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam