»   » നസ്‌റിയയുടെ മടങ്ങി വരവ് അത്ര ചെറുതൊന്നുമല്ല, അഞ്ജലി മേനോന്‍ ചിത്രത്തിലെത്തുന്ന ബോളിവഡ് താരം

നസ്‌റിയയുടെ മടങ്ങി വരവ് അത്ര ചെറുതൊന്നുമല്ല, അഞ്ജലി മേനോന്‍ ചിത്രത്തിലെത്തുന്ന ബോളിവഡ് താരം

Written By:
Subscribe to Filmibeat Malayalam
നസ്റിയയുടേത് വൻ തിരിച്ചുവരവ്! ഒപ്പം ബോളിവുഡ് താരവും | filmibeat Malayalam

നസ്‌റിയ നസീം തിരിച്ചുവരുന്ന ചിത്രം എന്നത് കൊണ്ട് തന്നെ അഞ്ജലി മേനോന്‍ ചിത്രം ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞു. പാര്‍വ്വതിയും പൃഥ്വിരാജും നായികാ - നായകന്മാരായി എത്തുന്ന ചിത്ത്രതിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. എന്ന് നിന്റെ മൊയ്തീന് ശേഷം പാര്‍വ്വതിയും പൃഥ്വിയും ഒന്നിക്കുന്ന ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരിയുടെ വേഷമാണത്രെ നസ്‌റിയയ്ക്ക്.

55 കാരനായ സൂപ്പര്‍സ്റ്റാറിന്റെ നായികയാകാന്‍ അന്യഭാഷയില്‍ പോയ മലയാളത്തിലെ 'ബാലതാരം'!!

താരസമ്പന്നത കൊണ്ടാണ് ഇപ്പോള്‍ അഞ്ജലി മേനോന്‍ ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. നസ്‌റിയയും പാര്‍വ്വതിയും പൃഥ്വിരാജും മാത്രമല്ല. ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മറ്റാരുമല്ല അതുല്‍ കുല്‍ക്കര്‍ണി!!

സെറ്റിലെ പ്രശ്‌നക്കാരി എന്ന പേര്, കുളപ്പുള്ളി ലീലയെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതാര്?

atulkul-karni

ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം കുല്‍ക്കര്‍ണി ചെയ്യന്നു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കനല്‍ എന്ന ചിത്രത്തിലൂടെയാണ് ഏറ്റവുമൊടുവില്‍ അതുല്‍ കുല്‍ക്കര്‍ണി മലയാളത്തിലെത്തിയത്.

ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചിത്രത്തിന്റെ പേര് പ്രഖ്യാപിയ്ക്കും.

English summary
Actor Atul Kulkarni who shot to fame through Amir Khan's Rang De Basanti will play a prominent role in Anjali Menon's upcoming movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam