»   » മോഹന്‍ലാലിനെതിരെ അതുല്‍ കുല്‍ക്കര്‍ണി

മോഹന്‍ലാലിനെതിരെ അതുല്‍ കുല്‍ക്കര്‍ണി

Posted By:
Subscribe to Filmibeat Malayalam

അതുല്‍ കുല്‍ക്കര്‍ണി വീണ്ടും മലയാളത്തിലേക്കെത്തുന്നു. കനല്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായിട്ടാണ് അതുല്‍ കുല്‍ക്കര്‍ണി വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നത്.

ശിക്കാര്‍ എന്ന ആക്ഷന്‍ ത്രില്ലറിന് ശേഷം സംവിധായകന്‍ എം പത്മകുമാറും മോഹന്‍ലാലും തിരക്കഥാകൃത്ത് സുരേഷ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കനല്‍. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി അനൂപ് മേനോനും അഭിനയിക്കുന്നുണ്ട്. കൂടുതല്‍ വിശേഷങ്ങളിലേക്ക്,


മോഹന്‍ലാലിനെതിരെ അതുല്‍ കുല്‍ക്കര്‍ണി

കന്നട, മറാത്തി, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച അതുല്‍ കുല്‍ക്കര്‍ണി വജ്രം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറിയത്. പിന്നീട് തലപ്പാവ്, കുരക്ഷേത്ര, വന്ദേമാതരം, @അന്ധേരി, നെല്ലിക്ക എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.


മോഹന്‍ലാലിനെതിരെ അതുല്‍ കുല്‍ക്കര്‍ണി

കുരുക്ഷേത്ര എന്ന മലയാള ചിത്രത്തിനു പുറമെ, മൈത്രി എന്ന കന്നട ചിത്രത്തിലും ഇതിനു മുമ്പ് അതുല്‍ കുല്‍ക്കര്‍ണി മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.


മോഹന്‍ലാലിനെതിരെ അതുല്‍ കുല്‍ക്കര്‍ണി

ശിക്കാര്‍ എന്ന ആക്ഷന്‍ ത്രില്ലറിന് ശേഷം സംവിധായകന്‍ എം പത്മകുമാറും മോഹന്‍ലാലും തിരക്കഥാകൃത്ത് സുരേഷ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കനല്‍.


മോഹന്‍ലാലിനെതിരെ അതുല്‍ കുല്‍ക്കര്‍ണി

മോഹന്‍ലാലിനൊപ്പം വളരെ പ്രാധാന്യമുള്ള വേഷത്തിലാണ് അനൂപ് മേനോന്‍ ചിത്രത്തിലെത്തുന്നത്. നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചത് പൃഥ്വിരാജിനെയായിരുന്നു. ഡേറ്റിന്റെ പ്രശ്‌നം കാരണം പൃഥ്വി പിന്മാറിയതോടെയാണ് നറുക്ക് അനൂപിന് വീണത്


മോഹന്‍ലാലിനെതിരെ അതുല്‍ കുല്‍ക്കര്‍ണി

പ്രതികാരം നിറഞ്ഞ മനസുമായി രണ്ട് വ്യത്യസ്ത ജീവിതരീതിയില്‍ നിന്നും വരുന്ന രണ്ടു പേര്‍ കണ്ടുമുട്ടുന്നതാണ് കനലിന്റെ ഇതിവൃത്തം. ' എല്ലാ അവസാനങ്ങള്‍ക്കും പഴയ ഒരു തുടക്കമുണ്ട്' എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.


മോഹന്‍ലാലിനെതിരെ അതുല്‍ കുല്‍ക്കര്‍ണി

മോഹന്‍ലാലിന്റെ നായികയായി ഹണി റോസും അനൂപ് മേനോന്റെ നായികയായ ഷീലു എബ്രഹാമും എത്തുന്ന ചിത്രത്തില്‍ പ്രതാപ് പോത്തനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


English summary
Superstar Mohanlal will have Bollywood actor Atul Kulkarni as his villain in the upcoming movie Kanal of M.Padmakumar,S.Suresh Babu team.Earlier Atul Kulkarni had shared screen space with Mohanlal in the Kannada movie Mythri.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam