»   » അവസാനം 'അമ്മേൻറെ ജിമിക്കി കമ്മല്' മാത്രം ബാക്കി; ഇതൊരു വല്ലാത്ത ഒന്നിക്കലായിപ്പോയി ലാലൂ...

അവസാനം 'അമ്മേൻറെ ജിമിക്കി കമ്മല്' മാത്രം ബാക്കി; ഇതൊരു വല്ലാത്ത ഒന്നിക്കലായിപ്പോയി ലാലൂ...

By: Rohini
Subscribe to Filmibeat Malayalam

വർഷങ്ങളുടെ കാത്തിരിപ്പാണ് വെളിപാടിൻറെ പുസ്തകം എന്ന ചിത്രം. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലാലിൻറെ ലുക്കും ട്രെയിലറും ടീസറുമൊക്കെ കണ്ടപ്പോൾ ആരാധകരും ഏറെ അങ്ങ് പ്രതീക്ഷിച്ചു. എൻറമ്മേൻറെ ജിമിക്കി കമ്മൽ എന്ന് തുടങ്ങുന്ന പാട്ടും തരംഗമായി. എന്നാൽ അവിടെ തീർന്നു പോയി വെളിപാടിൻറെ പുസ്തകം!!

ആന്റണി പെരുമ്പാവൂര്‍ ദിലീപിനെ കാണാന്‍ എത്തിയത് മോഹന്‍ലാലിന്റെ സന്ദേശവുമായി, എന്താണ് സന്ദേശം?


ഓണച്ചിത്രങ്ങളിൽ ഇപ്പോൾ ഏറ്റവും മോശം അഭിപ്രായം മോഹൻലാലിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത വെളിപാടിൻറെ പുസ്തകം എന്ന ചിത്രത്തിനാണ്. അതിന് ശേഷം പുള്ളിക്കാരൻ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രം ഏറ്റെടുത്തു. ഓണച്ചിത്രങ്ങളുടെ ജയവും പരാജയവും അവിടെ നിൽക്കട്ടെ, അതിനുമുൻപ് കൊട്ടിഘോഷിച്ച ലാലു-ലാൽ സംഘമത്തെ കുറിച്ച് പറയാം...


ലാലുവിൻറെ വളർച്ച പ്രവചിച്ച ലാൽ

ലാൽ ജോസ് കമലിൻറെ അസിസ്റ്റൻറ് ഡയറക്ടറായി ഇരിക്കുന്ന സമയത്തായിരുന്നു അത്. തൻറെ പേരുമായുള്ള സാമ്യം കണ്ടിട്ടാണ് മോഹൻലാൽ ലാൽ ജോസിനെ ശ്രദ്ധിച്ചത്. ലൊക്കേഷനിൽ എല്ലാ കാര്യങ്ങളും ഓടിച്ചോടി വൃത്തിയായി ചെയ്യുന്ന ലാൽ ജോസ് മലയാള സിനിമയിലെ വലിയ സംവിധായകനാകുമെന്ന് മോഹൻലാൽ പ്രവചിച്ചു.


അത് സംഭവിച്ചു

മോഹൻലാലിൻറെ നാക്ക് പൊന്നായി. മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന ചിത്രം സംവിധാനം ചെ്യതുകൊണ്ട് ലാൽ ജോസ് സ്വതന്ത്ര സംവിധായകനായി. പിന്നീടിങ്ങോട്ട് ഉയർച്ചകളുടെ പടവായിരുന്നു. മലയാളത്തിലെ മുൻനിര സംവിധായകനായി ലാലു വളർന്നു.


എന്നിട്ടും ലാലിനെ വച്ച്...

മമ്മൂട്ടിയിൽ തുടങ്ങി.. ദിലീപ്, സുരേഷ് ഗോപി, പൃഥ്വിരാജ്, ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ.. എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളെയും ലാൽ ജോസ് തൻറെ ചിത്രത്തിലെ നായകന്മാരാക്കി. എന്നാൽ ലാൽ ജോസ് വലിയ സംവിധായകനാകും എന്ന് പ്രവചിച്ച മോഹൻലാൽ മാത്രം പുറത്തായി.


പല പ്രാവശ്യം കഥ പറഞ്ഞു

മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ലാൽ ജോസിന് ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല. പല തവണ കഥ പറഞ്ഞുവെങ്കിലും ലാലിനെ തൃപ്തിപ്പെടുത്താൻ ലാലുവിന് കഴിഞ്ഞില്ല. ഒരു ഘട്ടത്തിൽ ഇനി മതി എന്ന് വരെ ലാൽ ജോസ് ചിന്തിച്ചിരുന്നുവത്രെ.


അതൊരു ഉത്തരവാദിത്വമാണ്

എന്തുകൊണ്ട് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്തില്ല എന്ന് ചോദിക്കുന്നവരോട്, അതൊരു വലിയ ഉത്തരവാദിത്വമാണെന്നാണ് ലാൽ ജോസ് പറഞ്ഞിരുന്നത്. ഞാനും മോഹൻലാലും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ഇനി വലിയൊരു പ്രതീക്ഷയുണ്ടാവും. ആ പ്രതീക്ഷ സംരക്ഷിക്കാൻ കഴിയുന്ന ചിത്രം വന്നാൽ ചെയ്യും എന്നായിരുന്നു ലാൽ ജോസ് പറഞ്ഞത്.


വെളിപാട് വന്നു

അങ്ങനെ ഒടുവിൽ ഏറെ നാളത്തെ ഗോസിപ്പുകൾ അവസാനിപ്പിച്ച് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ലാൽ ജോസ് പ്രഖ്യാപിച്ചു. വെളിപാടിൻറെ പുസ്തകം!. ബെന്നി പി നാരമ്പലത്തിൻറെ തിരക്കഥയും ലാൽ ജോസിൻറെ സംവിധാനവും ലാലിൻറെ നായക വേഷവും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകി.


ഓരോ ഘട്ടവും വാർത്ത

വെളിപാടിൻറെ ഓരോ ഘട്ടവും പ്രേക്ഷകർ പ്രതീക്ഷയോടെ സ്വീകരിച്ചു. ചിത്രത്തിൻറെ പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിജയിപ്പിച്ചു.


എന്നിട്ടെന്തായി...

ലാലും ലാൽ ജോസും ഒന്നിക്കുന്നു.. ലാൽ വീണ്ടും പ്രൊഫസറാകുന്നു.. ലാലിൻറെ വ്യത്യസ്ത ഗെറ്റപ്പ്.. പക്ഷെ ഒടുവിൽ പവനായി ശവമായി എന്ന് പറഞ്ഞത് പോലെയായി വെളിപാടിൻറെ കാര്യം. പ്രേക്ഷകരെ അങ്ങേയറ്റം നിരാശപ്പെടുത്തി എന്നാണ് റിപ്പോർട്ടകൾ.


ബാക്കിയായത്..

എന്തായാലും ചിത്രം പൂർണമായും പരാജയപ്പെട്ടു എന്ന് പറയാനായിട്ടില്ല. നിർമാതാവിൻറെ കൈ പൊള്ളില്ല.. മോഹൻലാൽ ചിത്രമായത് കൊണ്ട് തന്നെ സാറ്റലൈറ്റ് റേറ്റ് കിട്ടും. സിനിമ പരാജയമായാലും, ചിത്രത്തിലെ 'എൻറമ്മേൻറെ ജിമിക്കി കമ്മൽ' എന്ന പാട്ട് ഓണം ആഘോഷത്തിൻറെ ഭാഗമായി വൈറലാകുകയാണ്English summary
Audience expectation became damp on Velipadinte Pusthakam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam