»   » തകര്‍ത്തോടുന്ന മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന് തിരിച്ചടി; ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കായി!!

തകര്‍ത്തോടുന്ന മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന് തിരിച്ചടി; ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കായി!!

Posted By: Rohini
Subscribe to Filmibeat Malayalam

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും കൂട്ടരും നിര്‍മിച്ച ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ഗംഭീര തുടക്കമാണ് കേരളത്തില്‍ ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി ഉയരുന്ന ചിത്രത്തിന് തിരിച്ചടി, ഗ്രേറ്റ് ഫാദര്‍ ഇന്റര്‍നെറ്റില്‍ ലീക്കായി.

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം പ്രേക്ഷക പ്രീതി നേടി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരവെയാണ് ഇന്റര്‍നെറ്റില്‍ ലീക്കായത്. ഇത് സിനിമയുടെ കലക്ഷനെ ബാധിയ്ക്കുമോ എന്ന ആശങ്കയിലാണ് സിനിമാ പ്രവര്‍ത്തകര്‍.


തമിഴ്‌റോക്കേഴ്‌സ് ടീം

തമിഴ്‌റോക്കേഴ്‌സ് ടീം എന്ന വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. തിയേറ്ററിലിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രത്തിന്റെ പൂര്‍ണരൂപം ഇന്റര്‍നെറ്റില്‍ വ്യാപിയ്ക്കുകയാണ്.


ഗ്രേറ്റ് ഫാദര്‍ മാത്രമല്ല

ദ ഗ്രേറ്റ് ഫാദറിന്റെ വ്യാജന്‍ മാത്രമല്ല, മിഥുന്‍ മാനുവല്‍ തോമസ് - സണ്ണി വെയിന്‍ കൂട്ടുകെട്ടില്‍ പിറന്ന അലമാര എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പും, മണിരത്‌നം കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ കാട്രുവെളിയിടൈ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പും ഈ സൈറ്റിലുണ്ട്.


ശക്തമായി നടപടി

ആന്റി പൈറസിയ്ക്ക് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന സൈറ്റാണ് തമിഴ്‌റോക്കേഴ്‌സ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പലതവണ ഇവരുടെ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ പല ഡൊമൈന്‍ സെറ്റ് ചെയ്തിട്ടാണ് ഇവര്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇറക്കുന്നത്.


മമ്മൂട്ടിയുടെ ബിഗ് ചിത്രം

ഓപ്പണിങ് ഡേ തന്നെ 4.31 കോടി ഗ്രോസ് കലക്ഷന്‍ നേടി മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് ഹിറ്റായി നില്‍ക്കുകയായിരുന്നു ദ ഗ്രേറ്റ് ഫാദര്‍. നാല് ദിവസം കൊണ്ട് 20 കോടി കടന്ന ചിത്രം 50 കോടി സ്വപ്‌നം കാണവെയാണ് വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ ലീക്കായത്.


നേരത്തെ ലീക്കായത്

ചിത്രത്തില്‍ മര്‍മ്മപ്രധാനമായ ഒരു രംഗം ലീക്കായതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മമ്മൂട്ടി വികാരഭരിതനായി കരയുന്നതായിരുന്നു വീഡിയോ. ക്ലൈമാക്‌സ് രംഗം ലീക്കായി എന്ന പേരിലാണ് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്.
English summary
August Cinemas in a spot of bother as The Great Father pirated version found online

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam