»   » പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പുതിയ തീരുമാനത്തിന് പിന്തുണയുമായി അവരെത്തി, പൃഥ്വി ആഗ്രഹിച്ചത് പോലെ

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പുതിയ തീരുമാനത്തിന് പിന്തുണയുമായി അവരെത്തി, പൃഥ്വി ആഗ്രഹിച്ചത് പോലെ

Written By:
Subscribe to Filmibeat Malayalam

സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്നെടുത്ത പുതിയ തീരുമാനത്തിന്റെ സാക്ഷാത്ക്കാരമെന്ന് പറഞ്ഞാണ് പൃഥ്വിരാജ് സ്വന്തം നിര്‍മ്മാണകമ്പനിയെ പരിചയപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ഫേസ്ബുക്കിലൂടെ താരം ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സില്‍ നിന്നും പുറത്തിറങ്ങുന്ന ആദ്യ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

സുപ്രിയയുടെയും പൃഥ്വിയുടെയും മോഹം പൂവണിഞ്ഞു, സന്തോഷവാര്‍ത്ത പുറത്തുവിട്ട് പൃഥ്വിരാജ്, കാണൂ!

ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങുമ്പോഴും തുടര്‍ന്നുള്ള കാര്യങ്ങളില്‍ തന്റെ മുഴുവന്‍ പിന്തുണയും കൂടെയുണ്ടാവുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. പൃഥ്വി ഇറങ്ങിയതിന് ശേഷവും ഓഗസ്റ്റ് സിനിമാസ് പുതിയ സിനിമകള്‍ വിതരണത്തിന് ഏറ്റെടുത്തിരുന്നു. സ്വന്തമായി നിര്‍മ്മാണ കമ്പനിയുമായെത്തിയ പൃഥ്വിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓഗസ്റ്റ് സിനിമാസ് ഇപ്പോള്‍.

അന്നത്തെ ആ ബാലതാരം ഇന്ന് മണവാട്ടി, താരപുത്രി കീര്‍ത്തന വിവാഹിതയായി, ചിത്രങ്ങള്‍ വൈറല്‍, കാണൂ!

പൃഥ്വിക്ക് പിന്തുണയുമായി ഓഗസ്റ്റ് സിനിമാസ്

മലയാള സിനിമാലോകത്തേക്ക് കാലെടുത്തുവെക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് ഷാജി നടേശനും സംഘവും. ഓഗസ്റ്റ് സിനിമാസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നും ഒപ്പമുണ്ടാകും

പുതുതായി തുടക്കം കുറിക്കുന്ന നിര്‍മ്മാണ കമ്പനിക്ക് സര്‍വ്വ പിന്തുണയുമായി എന്നും ഒപ്പമുണ്ടാവുമെന്നും അവര്‍ കുറിച്ചിട്ടുണ്ട്. ഷാജി നടേശനും ഈ കുറിപ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് സിനിമാസിന്റെ തുടക്കം

ഷാജി നടേശന്‍, സന്തോഷ് ശിവന്‍, ആര്യ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസ തുടങ്ങിയത്. നിരവധി ചിത്രങ്ങളാണ് ഇവര്‍ വിതരണം ചെയ്തിട്ടുള്ളത്.

ഇടയ്ക്ക് വെച്ച് വഴിപിരിഞ്ഞു

സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങുന്നതിന് മുന്നോടിയായാണ് പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയത്. സിനിമാലോകത്തെ ഞെട്ടിച്ചൊരു തീരുമാനമായത്. ഇതുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ആരോപണങ്ങള്‍ പ്രചരിച്ചിരുന്നു,. പിന്നീട് പൃഥ്വിരാജ് തന്നെ കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് വ്യാജപ്രചാരണം അവസാനിച്ചത്.

എന്നും ഒപ്പമുണ്ടാവും

ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും പിന്തുണയുമായി എന്നും ഒപ്പമുണ്ടാവുമെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയപ്പോള്‍ ശക്തമായ പിന്തുണ അറിയിച്ച് ഓഗസ്റ്റ് സിനിമാസും രംഗത്തെത്തിയിട്ടുണ്ട്.

എല്ലാം പഠിപ്പിച്ചത്

ഓഗസ്റ്റ് സിനിമാസിന് ആ പേര് നല്‍കിയത് മുതല്‍ ചലച്ചിത്ര നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങളെ പരിചയപ്പെടുത്തിയതും പഠിപ്പിച്ചതുമെല്ലാം പൃഥ്വിയെന്ന സഹോദരനാണെന്ന് അവര്‍ കുറിച്ചിട്ടുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പമുണ്ടാകും

മലയാള സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തുന്ന തരത്തില്‍ നിരവധി നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കഴിയട്ടെ, എല്ലാവിധ പിന്തുണയുമായി എന്നും ഒപ്പമുണ്ടാവുമെന്നും ഓഗ്‌സ്റ്റ് സിനിമാസിന്റെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

ഓഗസ്റ്റ് സിനിമാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് കാണൂ.

English summary
August Cinemas about Prithviraj Prodcutions

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam