»   » പൃഥ്വിരാജ് ഇല്ലാത്ത ആഗസ്റ്റ് സിനിമയുടെ ആദ്യ ചിത്രം... വെറുതേയല്ല ചില പ്രത്യേകതകളുണ്ട്!!!

പൃഥ്വിരാജ് ഇല്ലാത്ത ആഗസ്റ്റ് സിനിമയുടെ ആദ്യ ചിത്രം... വെറുതേയല്ല ചില പ്രത്യേകതകളുണ്ട്!!!

Posted By: Karthi
Subscribe to Filmibeat Malayalam

നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായി പൃഥ്വിരാജ് സംവിധാനത്തിലേക്കും തിരിയുന്നുവെന്ന സൂചന നല്‍കിയത് പ്രേക്ഷകര്‍ ആവേശത്തോടെയായിരുന്നു ആ വാര്‍ത്ത ഏറ്റെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം താന്‍ പങ്കാളിയായ ഓഗസ്റ്റ് സിനിമയുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. ഒപ്പം സ്വതന്ത്രമായി നിര്‍മാണത്തിലേക്ക് സൂചനയും ആ പോസ്റ്റിലുണ്ടായിരുന്നു.

Kali

ഓഗസ്റ്റ് സിനിമയുടെ തുടക്കം മൂതല്‍ ആറ് വര്‍ഷം പൃഥ്വിരാജ് ഒപ്പമുണ്ടായിരുന്നു. പൃഥ്വിരാജ് പിന്മാറിയതിന് പിന്നാലെ ഓഗസ്റ്റ് സിനിമയുടെ ഒമ്പതാമത്തെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. കളി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ നജീം കോയയാണ്. നജീം ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് കളി. ചിത്രത്തിലെ അഭിനേതാക്കളേക്കുറിച്ചോ മറ്റ് അണിയറ പ്രവര്‍ത്തകരേക്കുറിച്ചോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചൊവ്വാഴ്ചയാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.

August Cinema

ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേ, അപൂര്‍വ്വ രാഗം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ടൂ കണ്‍ട്രീസ് എന്ന ദിലീപ് ചിത്രത്തിന്റെ കഥാകൃത്തുമാണ് നജിം കോയ. ബിജുമേനോന്‍ നായകനാകുന്ന പുതിയ ചിത്രം ഷെര്‍ലക് ഹോംസിന്് തിരക്കഥ ഒരുക്കിയിരിക്കന്നതും നജീം കോയയാണ്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി നിര്‍മിച്ചുകൊണ്ടായിരുന്നു ഓഗസ്റ്റ് സിനിമ നിര്‍മാണ രംഗത്തേക്ക് കടന്നു വന്നത്. പൃഥ്വിരാജ് ഇല്ലാത്ത് ഓഗസ്റ്റ് സിനിമായില്‍ ഇപ്പോള്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവരാണുള്ളത്. 

English summary
August Cinema's new movie without Prithviraj starts rolling from Tuesday. The movie named Kali directed by renowned script writer Najim Koya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam