»   » നിര്‍മാതാവിന് അഭിനയം വേണ്ട!ആവശ്യം മറ്റ് പലതിലും,സിനിമയില്‍ നിന്നും പുറത്താക്കിയ നടി പറയുന്നത് ഇങ്ങനെ

നിര്‍മാതാവിന് അഭിനയം വേണ്ട!ആവശ്യം മറ്റ് പലതിലും,സിനിമയില്‍ നിന്നും പുറത്താക്കിയ നടി പറയുന്നത് ഇങ്ങനെ

By: Teresa John
Subscribe to Filmibeat Malayalam

പ്രശസ്തിയിലാണെങ്കിലും സിനിമയുടെ ലോക്കേഷനില്‍ പല നടിമാരും നേരിടുന്ന അവസ്ഥ വളരെ ദയനീയമാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്. കേരളത്തില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നിരവധി നടിമാരാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടത് പുറത്ത് പറഞ്ഞ് രംഗത്തെത്തിയത്.

സിനിമ സ്‌റ്റൈലില്‍ തന്നെ പറ്റിച്ച ചാനല്‍ അവതാരകനെ തല്ലി ദേഷ്യം തീര്‍ത്ത് ഷാരുഖ് ഖാന്‍!

കന്നഡ നടിയായി അവന്തിക ഷെട്ടിയാണ് നിര്‍മാതാവിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ചിത്രീകരണത്തിനിടെ നടിയെ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

അവന്തിക ഷെട്ടി

കന്നഡ നടിയായി അവന്തിക ഷെട്ടിയാണ് ഫേസ്ബുക്കിലുടെ കന്നഡ ചിത്രത്തിന്റെ നിര്‍മാതാവായ കെ സുരേഷിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

സിനിമയില്‍ നിന്നും പുറത്താക്കി

കന്നഡ ചിത്രമായ രംഗിതരംഗയിലെ നായികയായിരുന്നു അവന്തിക. സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ സിനിമയില്‍ പുറത്താക്കുകയായിരുന്നു.

അവന്തികക്കെതിരെ നിര്‍മാതാവിന്റെ ലേഖനം

അവന്തികയെ സിനിമയില്‍ നിന്നും പുറത്താക്കിയെന്ന് പറഞ്ഞ് നിര്‍മാതാവായ സുരേഷ് കഴിഞ്ഞ ദിവസം ഒരു ലേഖനം പുറത്തിറക്കിയിരുന്നു. ഇതിനുള്ള മറുപടി അവന്തിക ഫേസ്ബുക്കിലുടെ പറയുകയായിരുന്നു.

നിര്‍മാതാവിന്റെ മോശം പെരുമാറ്റം

തനിക്ക് നിര്‍മാതാവിന്റെ അടുത്ത് നിന്നും മോശം പെരുമാറ്റമായിരുന്നു ഉണ്ടായിരുന്നത്. സംവിധായകനും നിര്‍മാതാവിനും തന്റെ അഭിനയമായിരുന്നില്ല വേണ്ടതെന്നും അവന്തിക പറയുന്നു.

പ്രതിഫലം ചോദിച്ചതോടെ പുറത്താക്കി

സിനിമയുടെ ചിത്രീകരണം മുക്കാല്‍ ഭാഗത്തോളം പൂര്‍ത്തിയായിരുന്നു. എന്നാല്‍ നടിക്ക് നല്‍കിയ ചെക്ക് കാശില്ലാതെ മടങ്ങിയത് ചോദ്യം ചെയ്‌തോടു കൂടിയാണ് സിനിമയില്‍ നിന്നും പുറത്താക്കിയത്. ശേഷം അവന്തികയുടെ അഭിനയം ശരാശരിയില്‍ താഴെയാണെന്നായിരുന്നു സംവിധായകനും നിര്‍മാതാവിനും കാരണമായി പറയാനുണ്ടായിരുന്നതെന്നാണ് അവന്തിക പറയുന്നത്.

English summary
Avantika Shetty accuses south producer of harassment on film sets
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam