»   » ഒരു നടനാകാന്‍ വേണ്ടതെന്താണെന്നറിയാമോ??? കാണാം ഈ വൈറല്‍ ടീസര്‍!!!

ഒരു നടനാകാന്‍ വേണ്ടതെന്താണെന്നറിയാമോ??? കാണാം ഈ വൈറല്‍ ടീസര്‍!!!

Posted By:
Subscribe to Filmibeat Malayalam

സിനിമയക്കുള്ളിലെ കഥപറയുന്ന സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. സംവിധായകരാന്‍ നടക്കുന്നവരുടെ കഥയും നടന്മാരാകാന്നവരുടെ കഥയും തന്റെ തിരക്കഥ സിനിമയാക്കാന്‍ നടക്കുന്നവരുടെ കഥയും അക്കൂട്ടത്തിലുണ്ട്. ആ ശ്രേണിയിലേക്ക് ഒരു കഥ കൂടെ വരികയാണ്, അവരുടെ രാവുകള്‍. ആസിഫ് അലി നായകനാകുന്ന ചിത്രം നടനാകാന്‍ നടക്കുന്ന ഒരു യുവാവിന്റെ കഥായാണ് പറയുന്നത്.

സിനിമാ നടനാകാന്‍ മോഹിച്ച് നടക്കുന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ് ഹിറ്റായ ചിത്രമാണ് കഴിഞ്ഞ വര്‍ഷം തിയറ്ററിലെത്തിയ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍. മമ്മുട്ടി നായകനായി എത്തിയ ബെസ്റ്റ് ആക്ടര്‍ പറഞ്ഞത് നടനാകാന്‍ നടക്കുന്ന അധ്യാപകന്റെ കഥയായിരുന്നു. ഇരു സിനിമകളുടേയും ബോക്‌സ് ഓഫീസ് വിജയം ആവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് ആസിഫ് അലി അവരുടെ രാവുകളുമായി എത്തുന്നത്. ചിത്രത്തിന്റെ വളരെ രസകരമായ ആദ്യ ടീസര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നരലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

ഒരു സിനിമാ നടനാകാന്‍ സ്വപ്‌നം കാണുന്ന ചെറുപ്പക്കാരന്റെ കഥയാണ് അവരുടെ രാവുകള്‍ പറയുന്നത്. അതിനായി അവന്‍ നടത്തുന്ന ശ്രമങ്ങളും അധ്വാനവുമാണ് ചിത്രത്തിന്റെ പ്രമേയം. ആസിഫ് അലിയാണ് നടനാകാന്‍ മോഹിച്ച് നടക്കുന്ന യുവാവിന്റെ വേഷത്തിലെത്തുന്നത്.

യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് അവരുടെ രാവുകള്‍. ആസിഫ് അലിക്കൊപ്പം ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഹണി റോസാണ് ചിത്രത്തില്‍ നായികയാകുന്നത്. ഇവര്‍ക്കൊപ്പം നെടുമുടി വേണു, മുകേഷ്, കൊച്ചുപ്രേമന്‍, സുധി കോപ്പ, ലെന എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിലെ ആദ്യത്തെ ക്യാരക്ടര്‍ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. ആസിഫ് അലിയെ കേന്ദ്രീകരിച്ചുള്ളതാണ് ടീസര്‍. ഉണ്ണി മുകുന്ദനും വിനയ് ഫോര്‍ട്ടും ഉള്‍പ്പെടുന്ന ടീസറുകള്‍ പിന്നാലെ എത്തുമെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്.

ജയസൂര്യ നായകനായി ഇറങ്ങിയ ഫിലിപ്പ് ആന്‍ഡ് ദി മങ്കി പെന്നിലെ ഇരട്ട സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മങ്കി പെന്നില്‍ ഒപ്പമുണ്ടായിരുന്ന റോജിന്‍ തോമസ് മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി സ്വതന്ത്രമായി ഒരു സിനിമ ചെയ്തിരുന്നു. 2015ലാണ് ചിത്രം പ്രഖ്യാപിച്ചത്.

അവരുടെ രാവുകളുടെ നിര്‍മാതാവ് അജയ് കൃഷ്ണന്റെ ആത്മഹത്യ ചിത്രത്തെ പ്രതിന്ധിയിലാക്കിയിരുന്നു. ചിത്രത്തിന്റെ പ്രവ്യു കണ്ട അജയ് സിനിമ മോശമായതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പ്രചരിപ്പിക്കുകയുണ്ടായി. എന്നാല്‍ വാര്‍ത്തകള്‍ക്ക് മറുപടിയുമായി സംവിധായകന്‍ തന്നെ രംഗത്തെത്തി. സംഭവത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

ടീസര്‍ കാണാം...

English summary
Avarude Ravukal first character teaser released. The teaser introduces the character of Asif Ali in this film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam