»   » മാമാങ്കത്തെ വെല്ലാന്‍ മാര്‍ത്താണ്ഡവര്‍മ്മ? ദൃശ്യമികവൊരുക്കാന്‍ അവതാര്‍ സംഘമെത്തുന്നു!

മാമാങ്കത്തെ വെല്ലാന്‍ മാര്‍ത്താണ്ഡവര്‍മ്മ? ദൃശ്യമികവൊരുക്കാന്‍ അവതാര്‍ സംഘമെത്തുന്നു!

Written By:
Subscribe to Filmibeat Malayalam

ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ഒട്ടനവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും നിവിന്‍ പോളിയും പൃഥ്വിരാജും മാത്രമല്ല വിക്രമും റാണ ദഗ്ഗുപതിയുമൊക്കെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്നത് കൊണ്ട് തന്നെ സിനിമയുടെ സാങ്കേതിക മികവിന്റെ കാര്യത്തിലും അണിയറപ്രവര്‍ത്തകര്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്.

മമ്മൂട്ടിയുടെ മാമാങ്കത്തിന് ദൃശ്യചാരുതയേകാന്‍ ബാഹുബലിയുടെ വിഎഫ് എക്‌സ് സംഘം എത്തുന്നുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ദൃശ്യമൊരുക്കുന്നതിനായി അവതാര്‍ സംഘം എത്തുന്ന വാര്‍ത്ത പുറത്തുവിട്ടത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്.


ചരിത്ര സിനിമകള്‍ക്കൊപ്പം താരങ്ങള്‍

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചരിത്ര സിനിമകളാണ് മലയാള സിനിമയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഒട്ടുമിക്ക താരങ്ങളുടെ ലിസ്റ്റിലും ചരിത്ര സിനിമയും ബയോപ്പിക്കുകളുമുണ്ട്. ഒരുകാലത്തെ ഇതിഹാസ കഥാപാത്രങ്ങളെ നേരില്‍ കാണാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകലോകം.


ദൃശ്യമികവിന് പ്രത്യേക ശ്രദ്ധ

ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രങ്ങള്‍ക്ക് ദൃശ്യമികവൊരുക്കാന്‍ ബോളിവുഡ്, ഹോളിവുഡ് സംഘമാണ് എത്തുന്നത്. ദൃശ്യമികവിന്റെ കാര്യത്തില്‍ ഹോളിവുഡ് നിലവാരത്തിനാണ് അണിയറപ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കുന്നത്.


റാണ ദഗ്ഗുപതി മലയാളത്തിലേക്ക്

ബാഹുബലിയിലെ ബല്ലാലദേവനായി മികച്ച പ്രകടനം കാഴ്ച വെച്ച റാണ ദഗ്ഗുപതി മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ്. കെ മധു സംവിധാനം ചെയ്യുന്ന മാര്‍ത്താണ്ഡവര്‍മ്മ ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തുന്നത്.


അവതാറിന്റെ വിഎഫ്എക്‌സ് സംഘമെത്തുന്നു

ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ദൃശ്യമികവൊരുക്കുന്നതിനായി അവതാറിന്റെ വിഎഫ്എക്‌സ് സംഘമാണ് എത്തുന്നത്. ചക് കോമിസ്‌കിയാണ് ചിത്രത്തിന് വിഷ്വല്‍ ഇഫക്‌റ്റൊരുക്കുന്നതെന്ന് സംവിധായകനും സ്ഥിരീകരിച്ചിട്ടുണ്ട്.


അവതാറും ജാക്കിച്ചാനും

അവതാറിനും ജാക്കിച്ചാനും വിഷ്വല്‍ ഇഫക്റ്റ്‌സ് ഒരുക്കിയ സംഘത്തിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് കെ മധു പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.


ആദ്യമായി മലയാളത്തില്‍

ചക് കോമിസ്‌കി ഇതാദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. കൂടാതെ ആദ്യമായാണ് പൂര്‍ണ്ണമായും ഒരു ഇന്ത്യന്‍ സിനിമയ്‌ക്കൊപ്പവും പ്രവര്‍ത്തിക്കുന്നത്. ഷാരൂഖ് ഖാന്‍ ചിത്രമായ ഡോണ്‍ 2ലായിരുന്നു അദ്ദേഹം ഭാഗികമായി പ്രവര്‍ത്തിച്ചത്.


മമ്മൂട്ടിയുടെ പിന്തുണ

മമ്മൂട്ടിയുടെ പിന്തുണയോടെയാണ് ചിത്രം ആരംഭിച്ചതെന്ന് സംവിധായകന്‍ കെ മധു വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ ചരിത്ര സിനിമയായ മാമാങ്കത്തിന് ദൃശ്യങ്ങളൊരുക്കാന്‍ ബാഹുബലി സംഘമാണെത്തുന്നത്.


സംവിധായകന്‍റെ പോസ്റ്റ് കാണൂ

സംവിധായകന്‍ കെ മധുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ.രജനീകാന്തിന്റെ കാലയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചോ? സംവിധായകന്റെ വിശദീകരണം, കാണൂ!


മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തുമ്പോള്‍ അമാലും സുല്‍ഫത്തും ആര്‍ക്കൊപ്പമായിരിക്കും, കാണൂ!

English summary
Avatar VFX team joins with K Madhu's Marthandavarma

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam