»   » അവതാര്‍ തട്ടിപ്പ് കേസ്; മമ്മൂട്ടിയെ പ്രതി ചേര്‍ത്തേക്കും

അവതാര്‍ തട്ടിപ്പ് കേസ്; മമ്മൂട്ടിയെ പ്രതി ചേര്‍ത്തേക്കും

Posted By: Pratheeksha
Subscribe to Filmibeat Malayalam

അവതാര്‍ തട്ടിപ്പ് കേസില്‍ നടന്‍ മമ്മൂട്ടിയെ പ്രതി ചേര്‍ത്തേക്കും. അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്ബ്രാന്‍ഡ് അംബാസിഡറായിരുന്ന  മമ്മൂട്ടിയെ പ്രതിചേര്‍ക്കണമെന്ന നിക്ഷേപകരുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിക്കുകയായിരുന്നു. അവതാര്‍ ഉടമകള്‍  150 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നായിരുന്നു പരാതി.

കോടികള്‍ നിക്ഷേപമായി സ്വീകരിച്ച്  അവതാര്‍ ഉടമകള്‍ നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നു പറയുന്നു. കേസുമായി  ബന്ധപ്പെട്ട് നേരത്തെ അവതാര്‍ ഗോള്‍ഡിന്റെ മൂന്ന് ഉടമകളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടിക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നിക്ഷേപകര്‍ നേരത്തെ അറിയിച്ചിരുന്നു.

Read more: ആമിര്‍ഖാന്‍ ആദ്യ ഭാര്യ റീനയെ ഉപേക്ഷിച്ചത് മറ്റു നടിമാരുമായുളള വഴിവിട്ട ബന്ധം കാരണം?

mamootty-31-148

'മമ്മൂട്ടിയിലുള്ള വിശ്വാസംകൊണ്ടാണ് പലരും രണ്ടാമതൊന്നാലോചിക്കാതെ  നിക്ഷേപം നടത്തിയതെന്നായിരുന്നു  പറഞ്ഞിരുന്നത്. ഇത് വ്യക്തമാക്കിയാണ് മനുഷ്യാവകാശ കമ്മീഷനില്‍  നിക്ഷേപകര്‍ പരാതി നല്‍കിയത്‌. മൂന്ന് സഹോദരങ്ങളാണ് അവതാറിന്റെ  പാര്‍ട്ണര്‍മാരില്‍ പ്രധാനികള്‍.

English summary
avathar case may take action against mammootty also

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam