»   » സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ പുതിയ ട്രെയിലര്‍: വീഡിയോ കാണാം

സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ പുതിയ ട്രെയിലര്‍: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

ഹോളിവുഡ് സിനിമാ ആരാധകര്‍ എറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍. ആന്റണി റൂസോയും ജോ റൂസോയുമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോസ് വെഡാണ്‍ സംവിധാനം ചെയ്ത അവഞ്ചേഴ്‌സ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമാണിത്. ലോകമെമ്പാടുമുളള മാര്‍വല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍.മാര്‍വല്‍ കോമിക്ക് സിരീസിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെയും അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

എക് ദോ തീന്‍ .. സൂപ്പര്‍ഹിറ്റ് ഗാനത്തിന് ചുവട് പിടിച്ച് ജാക്വിലിന്‍, വീഡിയോ കാണാം..

അവഞ്ചര്‍ സീരിസിലെ രണ്ടാം ഭാഗമായ അവഞ്ചേഴ്‌സ് എജ് ഓഫ് ഒള്‍ട്രണ്‍ 2015ല്‍ പുറത്തിറങ്ങിയിരുന്നു. ജോസ് വെഡോണ്‍ സംവിധാനം ചെയ്ത ഈ ചിതം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. റോബര്‍ട്ട് ഡൗണി,ക്രിസ് ഹെമസ് വെര്‍ത്ത്,മാര്‍ക്ക് റുഫെല്ലോ, ക്രിസ് ഇവാന്‍സ്, സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍, ടോംഹോളണ്ട് തുടങ്ങിയ താരങ്ങളെല്ലാം തന്നെ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറില്‍ അഭിനയിക്കുന്നുണ്ട്.

avengers infinity war

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ട്രെയിലര്‍ കഴിഞ്ഞ വര്‍ഷമായിരുന്നു പുറത്തിറങ്ങിയിരുന്നത്. അലന്‍ സില്‍വെസ്ട്രിയാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. മാര്‍വെല്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമാപ്രേമികള്‍ ആകാംഷയൊടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം കാണിച്ചു കൊണ്ടുളള രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുളള ട്രെയിലറാണ് യുടൂബില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

avengers

36ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഇതുവരെയായി കണ്ടുകഴിഞ്ഞിരിക്കുന്നത്. മാര്‍വല്‍ കോമിക്‌സിലെ കഥാപാത്രങ്ങളെല്ലാം തന്നെ എത്തുന്ന ചിത്രം ചലച്ചിത്രാസ്വാദകര്‍ക്കെല്ലാം നല്ലൊരു വിരുന്നായിരിക്കും നല്‍കുക. ത്രീഡിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം എപ്രില്‍ 27നാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

ഗ്രാമീണ യുവാവായി തിളങ്ങി രാംചരണ്‍: രംഗസ്ഥലാമിന്റെ കിടിലന്‍ ട്രെയിലര്‍ കാണാം

തമിഴകത്ത് നിന്നും ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത; തലയുടെ പുതിയ ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍

English summary
avengers infinity war trailer released in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X