»   » ഈ ചൂടന്‍ താരം മോഡിയുടെ മകളോ?

ഈ ചൂടന്‍ താരം മോഡിയുടെ മകളോ?

Posted By:
Subscribe to Filmibeat Malayalam

അഹമ്മദാബാദ്: തെന്നിന്ത്യയിലെ ഗ്ളാമര്‍ നായിക അവ്‌നി മോഡിയുടെ അച്ഛന്‍ സാക്ഷാല്‍ നരേന്ദ്രമോഡിയോ? ആണെന്നാണ് താരം പറയുന്നത്. തന്റെ മാത്രമല്ല ഗുജറാത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും പിതൃതുല്ല്യനാണ് മോഡിജി എന്നാണ് താരത്തിന്റെ അഭിപ്രായം. സാധാരണ സിനിമാ നടികളൈപ്പോലെ ക്രിക്കറ്റ് താരങ്ങളോടും ബോളിവുഡ് നടന്മാരോടും ഒന്നും അവ്നിക്ക് ആരാധനയില്ല പക്ഷേ മോഡി എന്ന് കേട്ടാല്‍ പിന്നെ സംസാരം നിര്‍ത്തില്ലെന്ന്  മാത്രം

ഗുജറാത്ത് കാരിയായ നടി ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അദ്ഭുതം ഉള്ളൂ. ബാംഗ്ലൂരില്‍ ഒരു പരിപാടിയ്ക്കായി എത്തിയപ്പോള്‍ അവ്‌നി മോഡി എന്ന പേര് കേട്ട മാധ്യമപ്രവര്‍ത്തകര്‍ മോഡിയുടെ ആരെങ്കിലുമാണോ എന്ന് ചോദിച്ചു. ഉടന്‍ വന്നു താരത്തിന്റെ മറുപടി അതേ ഞാന്‍ മോഡിയുടെ മകളാണ് . മോഡി ഞങ്ങള്‍ ഗുജറാത്ത് കാര്‍ക്ക് ആദര്‍ശപുരുഷനാണ് പിതൃതുല്ല്യനാണ്. ഒടുവില്‍ മോഡിയെപ്പറ്റിയുള്ള താരത്തിന്റെ വാഴ്ത്തിപ്പാടല്‍ അവസാനിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ നന്നെ പാടുപെട്ടു എന്നാണ് അറിയുന്നത്.

തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മോഡി അഭിനന്ദിച്ച് കൊണ്ട് കത്തെഴുതിയതായും അവ്‌നി പറയുന്നു. ഗാന്ധി നഗറില്‍ തന്‍റെപിറന്നാള്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് താരം ഇപ്പോള്‍. തമിഴിലാണ് ഇവര്‍ ആദ്യമായി അഭിനയിക്കുന്നത്.

അവ്‌നി മോഡി

അവ്‌നി മോഡി

അവ്‌നി മോഡി

അവ്‌നി മോഡി

അവ്‌നി മോഡി

അവ്‌നി മോഡി

അവ്‌നി മോഡി

അവ്‌നി മോഡി

അവ്‌നി മോഡി

അവ്‌നി മോഡി

English summary
Avni respects Gujarat Chief Minister Narendra Modi a lot. Her admiration for the charismatic leader is such that she feels proud to share the common surname with him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X